Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊക്കോക്ചുംഗ് » കാലാവസ്ഥ

മൊക്കോക്ചുംഗ് കാലാവസ്ഥ

ഒക്ടേബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് മൊക്കോക്ചുംഗ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. സൗമ്യമായ കാലാവസ്ഥയും ഇടക്കിടെ പേയ്യുന്ന മഴയും സന്ദര്‍ശകന് അവാച്യമായ അനുഭൂതിയായിരിക്കും. ഗോത്രവര്‍ഗക്കാരുടെ പുതുവല്‍സരാഘോഷത്തിന്‍െറ അനുഭവം നുകരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മൊക്കോക്ചുംഗ്  സന്ദര്‍ശനം നല്ല അനുഭവമായിരിക്കും.

വേനല്‍ക്കാലം

സൗമ്യമാണ് ഇവിടെ വേനല്‍ക്കാലം. ആസാം പീഠഭൂമിയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ കടുത്ത ചൂടായിരിക്കും ഇവിടെയെന്ന ധാരണ ഇവിടെയെത്തുന്നവന് തിരുത്താനാകും. രാത്രികളില്‍ ചില സമയം ഇവിടെ തണുത്ത കാലാവസ്ഥയും അനുഭവപ്പെടാറുണ്ട്. കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

മഴക്കാലം

അവധിയില്ലാത്ത മഴയാണ് ഇവിടെ അനുഭവപ്പെടാറ്. വര്‍ഷത്തില്‍ ഒമ്പതുമാസവും ഇവിടെ മഴയായിരിക്കും. ജൂലൈ മുതല്‍ ആഗസ്റ്റ് വരെയാണ് കനത്ത മഴ അനുഭവപ്പെടാറ്. വര്‍ഷത്തില്‍ ഏതാണ്ട് 2500 മില്ലീമീറ്ററോളം മഴയാണ് ഇവിടെ ലഭിക്കാറ്.

ശീതകാലം

ജനുവരിയും ഫെബ്രുവരിയുമാണ് തണുപ്പേറിയ മാസങ്ങള്‍. സാധാരണ ദിവസങ്ങളില്‍ 11 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലായിരിക്കും താപനിലയെങ്കിലും ചില ദിവസങ്ങളില്‍ താപനില രണ്ട് ഡിഗ്രി വരെ താഴാറുണ്ട്.