Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മൊക്കോക്ചുംഗ്

മൊക്കോക്ചുംഗ് - ഗോത്രവര്‍ഗ ജീവിതം കണ്ടറിയാന്‍

6

നാഗാലാന്‍ഡിലേക്കുള്ള സന്ദര്‍ശനം മൊക്കോക്ചുംഗ് കൂടി സന്ദര്‍ശിക്കാതെ ഒരിക്കലും പൂര്‍ണമാകില്ല. പ്രമുഖ ജില്ലാ ആസ്ഥാനങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ആവോ ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ്. ദിമാപൂരും കൊഹിമയും കഴിഞ്ഞാല്‍ നാഗാലാന്‍റില്‍ കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ സ്ഥലമായ മൊക്കോക്ചുംഗിനെ നാഗാലാന്‍റിന്‍െറ സാംസ്കാരിക തലസ്ഥാനമായാണ് ഗണിക്കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച്, ഭംഗി വാരി വിതറി നില്‍ക്കുന്ന മലനിരകളും അവയെ ചുറ്റി തൊങ്ങലുപോലെ ഒഴുകുന്ന നദികളുമെല്ലാം അഴകേറ്റുന്ന മോക്കോംഗിന് സമുദ്രനിരപ്പില്‍ നിന്ന് 1325 അടിയാണ് ഉയരം.

വടക്കന്‍ ആസാമിനോട് ചേര്‍ന്നാണ് മോക്കോചുംഗ് സ്ഥിതി ചെയ്യുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയങ്ങളിലും ആവോ വിഭാഗക്കാരുടെ ഉല്‍സവമായ മൊവാറ്റ്സുവിന്‍െറ ദിവസങ്ങളിലുമാണ് മോക്കോചുംഗ് ഉണരാറുള്ളത്. ന്യൂഇയര്‍ ദിവസത്തില്‍ പ്രധാന നഗരമധ്യത്തില്‍ ആട്ടവും പാട്ടവുമായി കഴിയുന്ന പ്രദേശവാസികള്‍ക്കൊപ്പം സഞ്ചാരികളും ധാരാളം പങ്കെടുക്കാറുണ്ട്.

യാത്രക്ക് നിറം നല്‍കും ഉല്‍സവങ്ങളുടെ നാട്

എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും പോലെ ഉല്‍സവങ്ങളും മേളകളുമാണ് നാഗാലാന്‍റിന്‍െറയും ആകര്‍ഷണം. മൊവാറ്റ്സു ഉല്‍സവമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മെയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ നടക്കുന്ന ഉല്‍സവത്തിന്‍െറ കേന്ദ്ര സ്ഥാനം പ്രധാന നഗരത്തില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന മലയുടെ മുകളിലുള്ള ചുചുയിംലാംഗ് എന്ന ഗ്രാമം ആണ്.

ആവോ ജന വിഭാഗത്തിന്‍െറ സാമൂഹിക കെട്ടുറപ്പിന്‍െറ  പ്രതീകമായ ഉല്‍സവത്തില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നതും പ്രായമുള്ളവരെ ആദരിക്കുന്നതടക്കം പരിപാടികള്‍ നടക്കാറുണ്ട്. സുന്‍ഗ്രെം മോംഗ് ആണ് ഇവിടത്തെ മറ്റൊരു ഉല്‍സവം. ആവോസ് വിഭാഗത്തിലെ 95 ശതമാനം പേരും ക്രിസ്ത്യാനികളാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ തുടക്കത്തിലേ ഇവര്‍ ക്രൈസ്തവ മതത്തിലേക്ക് ചെയ്തതായാണ് ചരിത്രം പറയുന്നത്.

 

മൊക്കോക്ചുംഗ് പ്രശസ്തമാക്കുന്നത്

മൊക്കോക്ചുംഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മൊക്കോക്ചുംഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മൊക്കോക്ചുംഗ്

  • റോഡ് മാര്‍ഗം
    കൊഹിമയില്‍ നിന്ന് അംഗുരിയിലേക്കുള്ള ദേശീയപാത 61 മൊക്കോക്ക്ചുംഗിലൂടെയാണ് കടന്നുപോകുന്നത്. 162 കിലോമീറ്റര്‍ അകലെയുള്ള കൊഹിമയില്‍ നിന്ന് നാഗാലാന്‍റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഇങ്ങോട് ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഷെയര്‍ ടാക്സികളും ഇവിടെ ധാരാളമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    85 കിലോമീറ്റര്‍ അകലെയുള്ള ആസാമിലെ മരിയാനിയാണ് ഏറ്റവുമടുത്ത വിമാനത്താവളം. ദിബ്രുഗഡിലേക്കുള്ള എല്ലാ ട്രെയിനുകളും മരിയാനിയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ നിന്ന് മോക്കോക്ക്ചുംഗിലേക്ക് ബസ്,ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    212 കിലോമീറ്റര്‍ അകലെയുള്ള ദിമാപൂരും 105 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടുമാണ് മോക്കോക്ക്ചുംഗിന് അടുത്ത വിമാനത്താവളങ്ങള്‍. ഇവിടെ നിന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും പ്രതിദിന വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri