Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മോണ്‍

മോണ്‍ ‍- പച്ചകുത്തിയ യോദ്ധാക്കളുടെ ഭൂമി

7

ചിലര്‍ക്ക്‌ ഒരു സാഹസിക യാത്ര, മറ്റ്‌ ചിലര്‍ക്ക്‌ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം, അന്വേഷികള്‍ക്ക്‌ നരവംശപ്രാധാന്യമുള്ള സ്ഥലം- ഇതെല്ലാം ആണ്‌ മോണ്‍. എല്ലാവര്‍ക്കും വേണ്ടി എന്തെങ്കിലും ഒന്ന്‌ ഇവിടെ കരുതി വച്ചിട്ടുണ്ടാകും. നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ്‌ ശാന്തവും മോനഹരവുമായ ഒരു സ്ഥലമാണ്‌ നിങ്ങള്‍ അഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും മോണ്‍ തിരഞ്ഞെടുക്കാം. വടക്ക്‌ കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിന്റെ പതിനൊന്നാമത്തെ ജില്ലയാണ്‌ മോണ്‍. വടക്ക്‌ ആസ്സാം, തെക്ക്‌ മ്യാന്‍മാര്‍, പടിഞ്ഞാറ്‌ മോകോകോചുങ്‌, ട്യൂനാസാങ്‌ എന്നിവയുമായാണ്‌ ജില്ല അതിര്‍ത്തികള്‍ പങ്കിടുന്നത്‌.

സംസ്‌കാരവും ജനങ്ങളും

സംസ്‌കാര സമ്പന്നമായ മോണ്‍ പലപ്പോഴും കണക്കാക്കപ്പെടുന്നത്‌ വിനോദ സഞ്ചാരികളുടെ സാംസ്‌കാരിക സ്വര്‍ഗമായിട്ടാണ്‌. നാഗാലാന്‍ഡിലെ പച്ചകുത്തിയ യോദ്ധാക്കളായ കോണ്യാക്കുകളുടെ നാടായിട്ടാണ്‌ മോണ്‍ ജില്ല അറിയപ്പെടുന്നത്‌.

ജില്ലയിലെ ഗ്രാമങ്ങളിലെ സ്‌ത്രീകളും പുരുഷന്‍മാരും പരമ്പരാഗത വസ്‌ത്രധാരണശൈലിയാണ്‌ ഇപ്പോഴും പിന്തുടരുന്നത്‌. വലിയ കമ്മലുകള്‍ ഉള്‍പ്പടെ വലുപ്പം കൂടിയ ആഭരണങ്ങളാണ്‌ ഇവര്‍ അണിയുന്നത്‌. തെന്ദു , തെന്തോ എന്നിങ്ങനെ രണ്ട്‌ വിഭാഗമായി കോണ്യാകിനെ വിഭജിച്ചിട്ടുണ്ട്‌. തെന്ദു വിഭാഗം അവരുടെ പച്ചകുത്തിയ മുഖത്താലാണ്‌ അറിയപ്പെടുന്നത്‌. അതേസമയം തെന്തോ വെളുത്ത മുഖത്താലാണ്‌ അറിയപ്പെടുന്നത്‌. തെന്ദുക്കള്‍ ജില്ലയുടെ താഴ്‌ന്ന ഭാഗത്തും തെന്തോസ്‌ ജില്ലയുടെ ഉയര്‍ന്ന ഭാഗമായ തോബു പ്രദേശത്തുമാണ്‌ താമസിക്കുന്നത്‌. തെന്ദുവിന്റെ ഭരണാധികാരികള്‍ ആന്‍ഘ്‌സ്‌ എന്നാണ്‌ അറിപ്പെടുന്നത്‌. മുഖത്തും കവിളത്തും തെന്ദു വിഭാഗക്കാര്‍ പച്ചകുത്തിയിരിക്കും.

ഉത്സവ കാലം- സന്ദര്‍ശനത്തിന്‌ അനുയോജ്യം

ഏപ്രില്‍ മാസത്തില്‍ എയോലിയോങ്‌ മോന്യു ഉത്സവത്താല്‍ കോണ്യാക്കുകള്‍ ആഘോഷ ഭാവത്തിലായിരിക്കും. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ വിളവെടുപ്പിനെയും വസന്തകാലത്തെയും സ്വാഗതം ചെയ്യാന്‍ വേണ്ടിയുള്ളതാണ്‌. ഈ സമയത്ത്‌ ഇവിടം സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാം.

മോണ്‍ പ്രശസ്തമാക്കുന്നത്

മോണ്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മോണ്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മോണ്‍

  • റോഡ് മാര്‍ഗം
    കൊഹിമയില്‍ തുടങ്ങി മോക്കോക്‌ചുങിലെ തുലിയിലെത്തുന്ന ദേശീയപാത 61 മോണ്‍ ജില്ല വഴിയാണ്‌ കടന്നു പോകുന്നത്‌. ഇത്‌ വഴി സംസ്ഥാനത്തെ മറ്റ്‌ സ്ഥലങ്ങളുമായി ഇവിടം ബന്ധപ്പെട്ട്‌ കിടക്കുന്നു. ജോര്‍ഹട്ടില്‍ നിന്നും മോണിലേക്കുള്ള യാത്ര വളരെ മികച്ച അനുഭവമാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മോണിന്‌ സമീപത്തുള്ള റയില്‍വെസ്റ്റേഷന്‍ ആസ്സാമിലെ സിവസാഗറിലേക്കുള്ള പാതയിലെ ലക്വ ആണ്‌. മോണില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ്‌ ല്‌ക്വ. മറ്റൊന്ന്‌ ഗുവാഹത്തി വരെ ട്രയിനിലെത്തിയിട്ട്‌ അവിടെ നിന്നും ബസ്‌ മാര്‍ഗം വരുന്നതാണ്‌. ദിമാപൂര്‍ വരെ ട്രയിനിനെത്തിയിട്ടും ബസ്‌ മാര്‍ഗം മോണിലെത്താം. മോണില്‍ നിന്നും 296 കിലോമീറ്റര്‍ അകലെയാണ്‌ ദിമാപൂര്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    479 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തി ,157 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ട്‌, 296കിലോമീറ്റര്‍ അകലെയുള്ള ദിമാപൂര്‍ എന്നിവയാണ്‌ സമീപത്തുള്ള പ്രധാന വിമാനത്താവളങ്ങള്‍. ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം മോണിലേക്കെത്താന്‍ ടാക്‌സി ,ബസ്‌ സൗകര്യങ്ങള്‍ ലഭ്യമാകും. ജോര്‍ഹട്ടില്‍ നിന്നും മോണിലേക്കുള്ള യാത്ര നല്ല അനുഭവവമായിരിക്കും. മികച്ച റോഡുകളും മനോഹരമായ പ്രകൃതി ഭംഗിയുമാണ്‌ ഇതിന്‌ കാരണം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat