Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മോതിഹാരി

മോതിഹാരി - ചരിത്രത്തിലേക്കുള്ള പാത

8

മോതിഹാരി പട്ടണം ചരിത്രത്തിന്റെ ഭാഗമാകുന്നത് മഹാത്മജി നയിച്ച സത്യാഗ്രഹത്തിലൂടെയാണ്. ചമ്പാനറിലെ പാവപ്പെട്ട കര്‍ഷകരെ ദ്രോഹിക്കുന്ന കോളോണിയല്‍ ശക്തിക്കെതിരെ ഗാന്ധിജി ഐതിഹാസികമായ സത്യാഗ്രഹം നടത്തി. ഗാന്ധിജിയുടെ അഹിംസ സമരമുറയും മോതിഹാരിയും അതോടെ രാജ്യമൊട്ടുക്ക് പ്രസിദ്ധമായി. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 156  കിലോമീറ്റര്‍ അകലെയാണ് ഈ പട്ടണം.

തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന മോതിഹാരിയുടെ ചരിത്ര പ്രാധാന്യത്തെ മുന്‍നിറുത്തി ചരിത്രാന്വേഷികളും ഇവിടെ ചേക്കേറാറുണ്ട്.

മോതിഹാരിയില്‍ ഒരു സ്ക്കൂള്‍ പണിത് നാട്ടുകാര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായവും ഗാന്ധിജി ഒരുക്കിക്കൊടുത്തു. മോതിഹാരി സ്തൂപ എന്നറിയപ്പെടുന്ന വലിയൊരു ബുദ്ധസ്തംഭത്തിന്റെ സാന്നിദ്ധ്യം ലോകത്തെങ്ങുമുള്ള വലിയൊരു വിഭാഗം ബുദ്ധതീര്‍ത്ഥാടകരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

നിലവില്‍ 104 അടി ഉയരമുള്ള ഇതിന്റെ പൊളിഞ്ഞ അഗ്രഭാഗത്തില്‍ നിന്ന് അനുമാനിക്കാവുന്നത് ഇതിന്റെ യഥാര്‍ത്ഥ ഉയരം ഇതിലും കൂടുതലായിരുന്നു എന്നാണ്.

പ്രമുഖ ഇംഗ്ലീഷ് എഴുത്ത്കാരനായ ജോര്‍ജ് ഓര്‍വെലിന്റെ ജന്മനാട് എന്ന നിലയില്‍ അക്ഷരലോകത്തിന്റെ പെരുമയും മോതിഹാരിക്കുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ അഗ്രഗണ്യരില്‍ ഒരാളായ ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു സ്മാരകം ഇവിടെ കാണാം. മഹാത്മാഗാന്ധി മ്യൂസിയവും കല്‍മണ്ഡപവും നൂറ്റാണ്ടുകളോളം ആ മഹാരഥനെ നെഞ്ചേറ്റാന്‍ തലമുറകള്‍ക്കുള്ള പ്രചോദനമാണ്. കടലാസ് ഫാക്ടറി, ഷുഗര്‍ മില്‍ എന്നിങ്ങനെയുള്ള ചെറുകിട വ്യവസായങ്ങള്‍ നാടിന്റെ സാമ്പത്തിക സ്രോതസ്സുകളായി പ്രവര്‍ത്തിക്കുന്നു.

ബീഹാറിലെ ഏറ്റവും വലിയ ഷുഗര്‍ മില്ലാണിത്. വ്യക്തമായ റോഡ് ഗതാഗതങ്ങളും റെയില്‍ പാതകളും മോതിഹാരിയിലേക്കുള്ള യാത്ര തികച്ചും സുഗമമാക്കുന്നു. ഡല്‍ഹി അടക്കം എല്ലാ പ്രമുഖ മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്കുമുള്ള ട്രെയിനുകള്‍ ഇവിടെയുള്ള റെയില്‍വേ സ്റ്റേഷനിലൂടെ കടന്ന്പോകുന്നു. ബാപുദം ആണ് പ്രാദേശിക റെയില്‍വേ താവളം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , മില്ലുകളും ഫാക്ടറികളും, ഗാന്ധി സംഗ്രാലയ, ജീല്‍ , ഗാന്ധി മൈതാന്‍ പോലുള്ള ചരിത്ര സ്ഥലങ്ങള്‍ , ഹിമാലയത്തിന്റെ തൃപ്പാദങ്ങളായ മലയടിവാരങ്ങള്‍ എന്നിവയെല്ലാം സമാനുപാതത്തില്‍ ഒത്തുചേരുന്ന മോതിഹാരി വിവിധ അഭിരുചിക്കാരായ സന്ദര്‍ശകരെ ഒരുവിധത്തിലും നിരാശപ്പെടുത്തുകയില്ല.

ലിച്ചിപഴങ്ങള്‍ക്കും മധുരക്കിഴങ്ങിനും പേര് കേട്ടതാണ് ഈ പ്രദേശം. കടുത്ത ചൂടുള്ള വേനലും തണുപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകുന്ന ശൈത്യകാലവുമാണ് മോതിഹാരിയുടെ കാലാവസ്ഥ. മഴക്കാലത്തിന് ശേഷമുള്ള സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

മോതിഹാരി പ്രശസ്തമാക്കുന്നത്

മോതിഹാരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മോതിഹാരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മോതിഹാരി

  • റോഡ് മാര്‍ഗം
    ബസ്സുകളിലോ ടാക്സികളിലോ സ്വന്തം വാഹനങ്ങളിലോ സഞ്ചാരികള്‍ക്ക് മോതിഹാരിയിലെത്താം. ഇവിടെ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള പാറ്റ്ന നഗരത്തില്‍ നിന്ന് മോതിഹാരിയിലേക്ക് ബസ്സുകള്‍ സുലഭമാണ്. ഇതര നഗരങ്ങളിലേക്കുള്ള യാത്രയും സുഗമമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദേശീയ തലസ്ഥാനമായ ഡല്‍ഹിയടക്കം എല്ലാ പ്രമുഖ പട്ടണങ്ങളിലേക്കും ട്രെയിനുകളുള്ള ബാപുദം ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ .
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മോതിഹാരിയ്ക്ക് സ്വന്തമായി വിമാനത്താവളമില്ല. വിമാനമാര്‍ഗ്ഗം ഇവിടം സന്ദര്‍ശിക്കാന്‍ പാറ്റ്നയില്‍ വന്ന് അവിടെ നിന്ന് റോഡ് വഴിയോ ട്രെയിനുകള്‍ മുഖേനയോ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri