Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൌണ്ട് അബു » കാലാവസ്ഥ

മൌണ്ട് അബു കാലാവസ്ഥ

വേനല്‍ക്കാലമാണ് മൗണ്ട് അബു സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടത്തെ വേനല്‍ക്കാലം. രാജസ്ഥാനിലെ മറ്റു സ്ഥലങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ വേനല്‍ക്കാലത്ത് ഇവിടെ താരതമ്യേന ചൂടു കുറവാണ്. 19 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സാധാരണ കാലാവസ്ഥ. ചിലപ്പോള്‍ ചൂട്  36 ഡിഗ്രി വരെ ഉയരാറുണ്ട്. ഏതായാലും വേനല്‍ക്കാലം യാത്രക്കായി  തിരഞ്ഞെടുക്കുന്നവര്‍ ലൈറ്റ് കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാവും നന്ന്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബവര്‍ വരെ മഴക്കാലമാണ്. മരുഭൂമിക്ക് നടുവിലാണെങ്കില്‍ കൂടിയും വര്‍ഷകാലത്ത് ചെറിയ അളവില്‍ ഇവിടെ മഴ ലഭിക്കാറുണ്ട്. 25 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് മഴക്കാലത്തെ താപനില.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശീതകാത്ത് 12 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. രാത്രി സമയത്ത് അതി ശൈത്യവും അനുഭവപ്പെടാറുണ്ട്.