Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുതുമല » കാലാവസ്ഥ

മുതുമല കാലാവസ്ഥ

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസണാണ് ഇവിടുത്തെ യാത്രക്ക് പറ്റിയ സമയം. ഇവിടുത്തെ കാഴ്ചകള്‍ കാണാനും ട്രെക്കിംഗിനുമോക്കെ പറ്റിയ സമയവും ഇത് തന്നെ. കൂടാതെ  ജൂണ്‍ മാസത്തിലും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ശക്തമായ മഴയായതിനാല്‍ തന്നെ  ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ട്രെക്കിംഗിന് തീരെ യോജിച്ചതല്ല. ഡ്രൈ സീസണില്‍ പാര്‍ക്കിലേക്ക് ചിലപ്പോള്‍ പ്രവേശനം ഉണ്ടാകുകയില്ല.

വേനല്‍ക്കാലം

സാമാന്യം വരണ്ട കാലാവസ്ഥയോടു കൂടിയ വേനല്‍ക്കാലമാണിവിടെ. ഇല പൊഴിയും വനത്തിലെ മരങ്ങളെല്ലാം തന്നെ ഉണങ്ങി മൊട്ടയായി നില്‍ക്കുന്ന കാഴ്ചയാണ്. വേനല്‍ ചൂടില്‍ മൃഗങ്ങള്‍ അധികവും വെള്ളമുള്ള സ്ഥലങ്ങളിലായി ഒതുങ്ങുന്നു. വേനല്‍ക്കാലത്ത് ചിലപ്പോഴൊക്കെ കാട്ടു തീ ഈ പ്രദേശത്ത് കാണപ്പെടാറുണ്ട്. വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നര്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് ഉചിതമാകും. കനം കുറഞ്ഞ വസ്ത്രങ്ങളാണ്  കാലാവസ്ഥക്ക് കൂടുതല്‍ അനുയോജ്യം. വാക്കിംഗ് ഷൂസ്‌,സണ്‍സ്ക്രീന്‍ എന്നിവയും യാത്രയില്‍ കൂടെ കരുതാം.

മഴക്കാലം

16 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയിലാണ് മഴക്കാലത്തെ ഇവിടുത്തെ താപനില. ജീന്‍സും ടീ ഷര്‍ട്ടും ആണ് മഴക്കാലത്തെ യാത്രക്ക് ഏറ്റവും അനുയോജ്യം. തുടര്‍ച്ചയായ മഴയൊന്നും ഇവിടെ പതിവില്ലെങ്കില്‍ പോലും ചിലപ്പോഴൊക്കെ കാറ്റോടു കൂടിയ ചാറ്റല്‍ മഴ ഇവിടെ പെയ്യാറുണ്ട്. അതിനാല്‍ തന്നെ ജാക്കറ്റും കുടയുമൊക്കെ കയ്യില്‍ കരുതുന്നത് നന്നാവും.

ശീതകാലം

തെളിഞ്ഞ ആകാശത്തോടു കൂടി പ്രസന്നമായ ശീതകാലമാണിവിടെ. പ്രഭാതങ്ങള്‍ പൊതുവെ മൂടല്‍ മഞ്ഞു നിറഞ്ഞതായിരിക്കും. വൈകുന്നേരമാകുന്നതോടെ തണുപ്പു ഒരല്‍പം കൂടി ഉയരുന്നതായി കാണാം. ശീതകാലമായതിനാല്‍ തന്നെ കമ്പിളി വസ്ത്രങ്ങള്‍ കൂടെ കരുതണമെന്ന് പറയേണ്ടതില്ലല്ലോ.