Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുംബൈ » കാലാവസ്ഥ

മുംബൈ കാലാവസ്ഥ

വേനല്‍ക്കാലം

മുംബൈ ഒരു തീരനഗരമാണ്, അതുതന്നെയാണ് അവിടുത്തെ ഗുണവും ദോഷവും. തീരദേശമായതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടാറുണ്ട്.

മഴക്കാലം

കനത്ത മഴയുണ്ടാകുന്ന സ്ഥലമാണ് മുംബൈ, എല്ലാ മഴക്കാലങ്ങളിലും ഇവിടുത്തെ ഏതെങ്കിലുമൊരു ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായി ജനജീവിതം താറുമാറാവാതിരിക്കാറില്ല. മഴക്കാലത്ത് ജൂഹുവിലും വോര്‍ളി സീ ഫേസിലും മറ്റും പോകുമ്പോള്‍ നല്ല ശ്രദ്ധവേണം, വേലിയേറ്റത്തിന്റെ കാഠിന്യം കൂടാനുള്ള സാധ്യത ഏറെയാണ്.

ശീതകാലം

വേനല്‍ക്കാലവും മഴക്കാലവുമായി മുംബൈയിലെ രണ്ട് പ്രധാന സീസണുകള്‍, ശീതകാലം അത്ര വ്യക്തമായി അനുഭവപ്പെടാറില്ല. ശീതകാലത്തും 18 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ചൂടുണ്ടാകാറുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.