Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുന്‍ഗേര്‍ » കാലാവസ്ഥ

മുന്‍ഗേര്‍ കാലാവസ്ഥ

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മുന്‍ഗേറിലെ വേനല്‍ക്കാലം വളരെ ചൂടുള്ളതാണ്‌. മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ വരെ എത്താറുണ്ട്‌. വേനല്‍ക്കാലത്ത്‌ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും നഗരത്തില്‍ അനുഭവപ്പെടുക.  

മഴക്കാലം

വര്‍ഷകാലത്ത്‌ താരതമ്യേന മഴ ലഭിക്കുന്നതിനാല്‍ ചൂടില്‍ കുറവുണ്ടാകും. മെയ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം.

ശീതകാലം

ശൈത്യകാലത്ത്‌ മുന്‍ഗേറിലെ താപനില 6 ഡിഗ്രിസെല്‍ഷ്യസിന്‌ താഴെ എത്താറുണ്ട്‌. തണുപ്പ്‌ കൂടുതലായതിനാല്‍ ശൈത്യകാലത്ത്‌ മുന്‍ഗേര്‍ സന്ദര്‍ശിക്കുമ്പോള്‍ കമ്പളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.