Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മൂന്നാര്‍

മൂന്നാറിലെ കുളിരിലേയ്ക്ക് ഒരു യാത്ര

31

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്.

തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് എല്ലാവര്‍ഷവും ഈ മലയോരത്ത് എത്തുന്നത്.

കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. മൂന്നാറിലെ സുഖമേറിയ കാലാവസ്ഥയുടെയും മനോഹരമായ പ്രകൃതിയുടെയും സാധ്യത ആദ്യം തിരിച്ചഞ്ഞറിഞ്ഞത് ബ്രിട്ടീഷുകാരാണ്. അങ്ങനെ മൂന്നാര്‍ തെന്നിന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വേനല്‍ക്കാലവിനോദകേന്ദ്രമായിമായി.

തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. തോട്ടങ്ങളിലെ പണിയ്ക്കായി വന്ന തൊഴിലാളികളും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായിരുന്നു ആദ്യകാലത്ത് ഇവിടുത്തെ താമസക്കാര്‍. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും മൂന്നാറില്‍ കാണാം.

ഇപ്പോഴും കേരളത്തിലെ വേനല്‍ക്കാല വിനോദകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്താണ് മൂന്നാര്‍. കേരളത്തില്‍ അധികം സ്ഥലങ്ങളില്‍ അനുഭവിയ്ക്കാന്‍ കഴിയാത്ത കാലാവസ്ഥയും മനോഹരമായ പ്രകൃതിയും അസംഖ്യം ജീവജാലങ്ങളുമുള്‍പ്പെടുന്ന മൂന്നാര്‍ കേരളത്തിന് ടൂറിസം മേഖലയില്‍ ഏറെ അഭിമാനമുണ്ടാക്കുന്ന ഒന്നാണെന്ന് പറയാതെ തരമില്ല. 2000ത്തിലാണ് കേരളസര്‍ക്കാര്‍ മൂന്നാറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്.

വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസമാണ് മൂന്നാര്‍. അസംഖ്യം തരത്തിലുള്ള വൃക്ഷലതാദികള്‍, പക്ഷികള്‍, മൃഗങ്ങള്‍, അപൂര്‍വ്വമായി കാണുന്ന പൂച്ചെടികള്‍ തേയിലത്തോട്ടങ്ങള്‍, വനങ്ങള്‍, വന്യജീവി സങ്കേതം, ശുദ്ധജലമൊഴുകുന്ന അരുവികള്‍ എന്നുവേണ്ട പ്രകൃതിയെ അറിയാനിഷ്ടമുള്ളവര്‍ ആഗ്രഹിയ്ക്കുന്നതെല്ലാം ഇവിടെയുണ്ട്.

മൂന്നാറിലെ കാഴ്ചകള്‍

അവധിക്കാലം ആഘോഷിയ്ക്കാന്‍ എത്തുന്നവര്‍ക്ക് ഒട്ടേറെ സാധ്യതകളാണ് മൂന്നാറിലുള്ളത്. മൂന്നാറിലെ സൈറ്റ്‌സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്യൊണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്.

വിശാലമായിക്കിടക്കുന്ന പുല്‍മേടുകളുടെ സൗന്ദര്യം ആസ്വദിയ്ക്കാനിഷ്ടമുള്ളവര്‍ക്ക് ഇഷ്ടം പോലെ സ്ഥലങ്ങളുണ്ടിവിടെ. പക്ഷിനിരീക്ഷണം മൂന്നാറിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്. അനേകതരത്തില്‍പ്പെട്ട പക്ഷികളുള്ള സ്ഥലമാണിത്. ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിയ്ക്കുകയെന്നതില്‍ സംശയം വേണ്ട.  മൂന്നാറിലെ ട്രക്കിങും ബൈക്കിങും

മൂന്നാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഘലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം. തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടിയും  ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിയ്ക്കും, ഇതിന് നേരത്തേ വനംവകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്നുമാത്രം. മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് മാട്ടുപ്പെട്ടി, ഇതും പ്രധാനമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. ഒരു അണക്കെട്ടും തടാകവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇന്തോ-സ്വിസ് പ്രൊജക്ടിന് കീഴിലാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്.

മുന്നാറിലും പരിസരത്തുമുള്ള വെള്ളച്ചാട്ടങ്ങള്‍ ആരെയും കൊതിപ്പിക്കുന്നവയാണ്. പച്ചപ്പിനിടയില്‍ പാലുപോലെ വന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങള്‍ കാണേണ്ടകാഴ്ചതന്നെയാണ്. പള്ളിവാസല്‍, ചിന്നക്കനാല്‍(പവര്‍ഹൗസ് വാട്ടര്‍ഫാള്‍സ് എന്നാണ് ഇതിനെ പൊതുവേ പറഞ്ഞുവരുന്നത്) വെള്ളച്ചാട്ടമാണ് ഈ ഭാഗത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം. ആനയിറങ്കല്‍ റിസര്‍വോയര്‍ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമാണ്. ടാട ടീയുടെ കീഴിലുള്ള ടീ മ്യൂസിയവും സന്ദര്‍ശനയോഗ്യമാണ്. പോത്തന്‍മേട്, ആട്ടുകല്‍, രാജമല, ഇക്കോ പോയിന്റ്, മൂനുളി, നാടുകാണി എന്നിവയാണ് മൂന്നാറിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍. ടോപ്-സ്റ്റേഷനിലേയ്ക്ക് പോയാല്‍ മൂന്നാര്‍-കൊടൈക്കനാല്‍ റോഡിലെ ദൃശ്യഭംഗികള്‍ ആസ്വദിക്കാന്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മൂന്നാറില്‍ മാത്രമുള്ള അപൂര്‍വ്വതകളില്‍ ഒന്നാണ്.

ഏത് കാലാവസ്ഥയിലും സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണ് മൂന്നാര്‍. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മികച്ച ഗതാഗതസൗകര്യമുണ്ട് ഇവിടേയ്ക്ക്. തെക്കേ ഇന്ത്യയിലെ പല ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളും ഇങ്ങോട്ട് ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ട്. ഒട്ടേറെ മികച്ച റിസോര്‍ട്ടുകളും റെസ്റ്റ് ഹൗസുകളും ഹോം സ്‌റ്റേകളുമെല്ലാം താമസസൗകര്യം നല്‍കുന്നുണ്ട്.

മൂന്നാര്‍ പ്രശസ്തമാക്കുന്നത്

മൂന്നാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മൂന്നാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മൂന്നാര്‍

  • റോഡ് മാര്‍ഗം
    കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് മൂന്നാര്‍. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം മൂന്നാറിലേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങള്‍ ടൂര്‍ പാക്കേജുകളും നല്‍കുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അംഗമാലി, ആലുവ എന്നിവയാണ് മൂന്നാറിന് സമീപത്തുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍. രണ്ടും മൂന്നാറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ്. അംഗമാലിയിലേയ്ക്ക് മറ്റെല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും തീവണ്ടികളുണ്ട്. അംഗമാലിയില്‍ നിന്നും ടാക്‌സിയിലോ ബസിലോ മൂന്നാറിലെത്താം. തമിഴ്‌നാട്ടിലെ തേനി റെയില്‍വേ സ്‌റ്റേഷനും മൂന്നാറിന് അടുത്തുള്ളതാണ്, ഇവിടേയ്ക്ക് ഏതാണ്ട് 60 കിലോമീറ്ററോളം ദൂരമുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് മൂന്നാറിന് അടുത്തുള്ളത്, 105 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. മറ്റൊരു വിമാനത്താവളം തമിഴ്‌നാട്ടിലെ മധുരയിലാണ് ഇങ്ങോട്ട് 140 കിലോമീറ്ററാണ് ദൂരം. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ മൂന്നാറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu