Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുര്‍ഷിദാബാദ് » കാലാവസ്ഥ

മുര്‍ഷിദാബാദ് കാലാവസ്ഥ

ശൈത്യകാലമാണ് മുര്‍ഷിദാബാദ് സന്ദര്‍ശിക്കാന്‍ യോജിച്ചത്.

വേനല്‍ക്കാലം

വളരെ ചൂടുള്ളതും, മൂടലുള്ളതുമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നത്. ഹൂഗ്ലി നദിയില്‍ നിന്നുള്ള കാറ്റ് വേനല്‍ ചൂടിന് അല്പം ആശ്വാസം പകരും. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസിനും മേലെ പോകാറുണ്ട്.

മഴക്കാലം

സാമാന്യം ശക്തമായ മഴക്കാലമാണ് മുര്‍ഷിദാബാദില്‍ അനുഭവപ്പെടുന്നത്. ഇക്കാലത്തെ അന്തരീക്ഷ താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

ശീതകാലം

തെളിഞ്ഞ, പ്രസന്നമായ ശൈത്യകാലമാണ് മുര്‍ഷിദാബാദിലേത്. ഇക്കാലത്ത് അന്തരീക്ഷ താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴുന്നു.