Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുര്‍ഷിദാബാദ്

മുര്‍ഷിദാബാദ് - നവാബുമാരുടെ സിംഹാസനം

9

വെസ്റ്റ് ബംഗാള്‍ സംസ്ഥാനത്തെ മുര്‍ഷിദാബാദ് ജില്ലയിലെ ഒരു വലിയ നഗരമാണ് ഇത്. മുര്‍ഷിദാബാദ് ശരിക്കും മഖ്സുദാബാദ് എന്നാണ് വിളിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു പ്രദേശമാണിത്. ഗംഗാനദിയുടെ പോഷകനദിയായ ഭാഗീരഥിയുടെ തീരത്താണ് ഈ നഗരം. ഇവിടെയുള്ള ഏറെ പ്രശസ്തമായ ഒരു സ്ഥലമാണ് ഹസാര്‍ദുവാരി കൊട്ടാരം. ഇത് ഹൂഗ്ലി നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ നഗരത്തിലേക്ക് ഏറെ സഞ്ചാരികളെത്തിച്ചേരുന്നു. നഗരത്തിലും സമീപസ്ഥലങ്ങളിലുമായ പല കാഴ്ചകളും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്.

ഷോപ്പിംഗ്

കരകൗശലവസ്തുനിര്‍മ്മാണവും, കൃഷിയുമാണ് ഇവിടുത്തെ പ്രധാന തൊഴിലുകള്‍. വിലക്കുറവുള്ള ഷോപ്പിംഗിന് പ്രശസ്തമാണ് ഈ നഗരം. മനോഹരമായ ടെറാകോട്ട പ്രതിമകള്‍ ആദായകരമായ വിലക്ക് ഇവിടെ നിന്ന് വാങ്ങാനാവും. സാരികളും, സ്കാര്‍ഫും നിര്‍മ്മിക്കാനുപയോഗിക്കുന്ന മുര്‍ഷിദാബാദ് സില്‍ക്കും ഇവിടുത്തെ ഒരു പ്രധാന ഉത്പന്നമാണ്.

കാഴ്ചകള്‍

നവാബുമാരുടെ കോട്ടയും, ആയിരം വാതിലുകളുള്ള കൊട്ടാരവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ആയിരം വാതിലുകളുള്ള കൊട്ടാരം ഹസാര്‍ദുവാരി പാലസ് എന്നാണ് അറിയപ്പെടുന്നത്. നവാബുമാരുടെ ആസ്ഥാനമായിരുന്നു ഇവിടം.

ഭക്ഷണവും, ഉത്സവങ്ങളും

മുര്‍ഷിദാബാദ് സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ പ്രദേശിക ഭക്ഷണവിഭവങ്ങള്‍ രുചിച്ച് നോക്കാന്‍ മറക്കരുത്. പാതയോരത്തുള്ള ഭക്ഷണശാലകളില്‍ നിന്ന് രുചികരമായ മത്സ്യവിഭവങ്ങള്‍ ലഭിക്കും. ഈ മത്സ്യങ്ങളെ അടുത്തുള്ള നദിയില്‍ നിന്ന് പിടിക്കുന്നവയാണ്.

നഗരത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍ പഴയ രാജഭരണകാലം ഓര്‍മ്മയിലെത്തും. സൈക്കിള്‍ റിക്ഷകളും, കുതിര വണ്ടികളും ഇപ്പോഴും നഗരത്തില്‍ ഓടുന്നുണ്ട്. കൊളോണിയല്‍, ഇസ്ലാമിക് നിര്‍മ്മാണ ശൈലികളിലുള്ള പഴയ കെട്ടിടങ്ങളെല്ലാം വെള്ളനിറം പൂശിയവയാണ്. കുടുംബത്തോടൊപ്പവും, തനിച്ചും, ഇണക്കൊപ്പവുമെല്ലാം എത്തുന്നവര്‍ക്ക് മുര്‍ഷിദാബാദ് ചില മനോഹരമായ നിമിഷങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുന്നു.

സന്ദര്‍ശന യോഗ്യമായ കാലം

ദീപാവലി, ദുര്‍ഗ്ഗാപൂജ, ദസറ തുടങ്ങിയ ഉത്സവസമയങ്ങളാണ് മുര്‍ഷിദാബാദ് സന്ദര്‍ശനത്തിന് അനുയോജ്യം. ഇവിടെ ആഘോഷിക്കപ്പെടുന്ന മറ്റ് ചില പ്രധാന ഉത്സവങ്ങളാണ് ഹോളിയും, രാമനവമിയും. ഇക്കാലത്ത് ഷോപ്പിംഗും, ഭക്ഷണവും ആസ്വദിച്ച് നഗരത്തിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകളില്‍ സന്ദര്‍ശകര്‍ക്ക് അഭിരമിക്കാം.

മുര്‍ഷിദാബാദ് പ്രശസ്തമാക്കുന്നത്

മുര്‍ഷിദാബാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുര്‍ഷിദാബാദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മുര്‍ഷിദാബാദ്

  • റോഡ് മാര്‍ഗം
    ദിവസവും കൊല്‍ക്കത്തയില്‍ നിന്ന് മുര്‍ഷിദാബാദിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് മുര്‍ഷിദാബിദിലേക്ക്ഏകദേശം 235 കിലോമീറ്റര്‍ ദൂരമുണ്ട്. 4.15 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മുര്‍ഷിദാബാദ് റെയില്‍വേ സ്റ്റേഷന്‍ കൊല്‍ക്കത്തയിലെ ഹൗറാ റെയില്‍വേ സ്റ്റേഷനുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നു. ഇവിടെ നിന്ന് രാജ്യത്തെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുര്‍ഷിദാബാദിനടുത്തുള്ള വിമാനത്താവളം കൊല്‍ക്കത്ത ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. ഇവിടേക്ക് നഗരത്തില്‍ നിന്ന് 194 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun