Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗര്‍ഹോളെ » കാലാവസ്ഥ

നാഗര്‍ഹോളെ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് വേനല്‍ക്കാലം. 33 ഡിഗ്രി സെല്‍ഷ്യസാണ് വേനല്‍ക്കാലത്ത് ഇവിടുത്തെ ശരാശരി താപനില. മൃഗങ്ങളെയും മറ്റും കാണാന്‍ സാധിക്കുമെന്നതിനാല്‍ നിരവധി ആളുകള്‍ വേനല്‍ക്കാലത്ത് ഇവിടെയെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് പ്രദേശങ്ങള്‍ ചുറ്റിനടന്നുകാണാന്‍ പരിമിതിയുള്ളതിനാല്‍ ഇവിടെ സഞ്ചാരികളെത്തുക പതിവില്ല.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്തെ കുറഞ്ഞ താപനില കേവലം 14 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും.