Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗൗര്‍

ഐതിഹ്യങ്ങളും പുരാണങ്ങളും നിറഞ്ഞ നാഗൗര്‍

13

ആത്മീയതയും കാല്‍പനികതയും ഒത്തുചേരുന്ന നഗരക്കാഴ്ചകള്‍ ഒരുക്കി നാഗൗര്‍ പട്ടണം യാത്രികരെ വരവേല്‍ക്കുന്നു. രാജസ്ഥാന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു മുഖമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്‌. ബിക്കാനീര്‍,ജോധ്പൂര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കിടയിലായി ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നു. നാഗ ക്ഷത്രിയര്‍ നിര്‍മ്മിച്ച ഈ നഗരം ഇപ്പോള്‍ നാഗൗര്‍ ജില്ലയുടെ തലസ്ഥാന നഗരം കൂടിയാണ്.

ഈ പ്രദേശത്തിന്റെ ചരിത്രത്തിന് മഹാഭാരത കാലഘട്ടത്തോളം തന്നെ പഴക്കം വരും. അക്കാലത്തെ അഹിച്ഹത്രാപൂര്‍ എന്നറിയപ്പെട്ട പ്രദേശമാണ് ഇന്നത്തെ നാഗൗറായി മാറിയതെന്നാണ് കഥകള്‍ സൂചിപ്പിക്കുന്നത്. മഹാഭാരത കാലത്ത് പഞ്ച പാണ്ഡവരില്‍ ഒരാളായ അര്‍ജുനന്‍ ഈ പ്രദേശം കീഴടക്കിയെന്നും ഒടുവില്‍ അത് തന്റെ ഗുരുവായ ദ്രോണാചാര്യര്‍ക്കു സമര്‍പ്പിച്ചുവെന്നുമാണ് ഐതിഹ്യം.

ചരിത്രത്തിന്റെ ശേഷിപ്പുകള്‍

നാഗൗരിലെത്തിയാല്‍ ആദ്യം കാണേണ്ടത് ഇവിടെയുള്ള നാഗൗര്‍ ഫോര്‍ട്ട്‌ തന്നെയാണ്. രണ്ടാം നുറ്റാണ്ടില്‍ നാഗവന്‍ഷികള്‍ നിര്‍മ്മിച്ചുവെന്നു കരുതപ്പെടുന്ന ഈ കോട്ട തന്നെയാണ് ഈ നഗരത്തിന്റെ പ്രശസ്തി പരത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നത്. ക്ഷേത്രങ്ങള്‍,പൂന്തോട്ടങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒട്ടേറെ കാഴ്ചകളുണ്ടിവിടെ. തര്‍കീന്‍ ദര്‍ഹയാണ് യാത്രികരുടെ മറ്റൊരു പ്രധാന കേന്ദ്രം. ഒട്ടനേകം മുസ്ലിം മത വിശ്വാസികള്‍ ആരാധനക്കായ്‌ ഇവിടേയ്ക്ക് ഒഴുകിയെത്താറുണ്ട്.

പൂര്‍ണ്ണമായും ഗ്ലാസ്‌ കൊണ്ട് നിര്‍മിച്ച ജെയിന്‍ ഗ്ലാസ്‌ ക്ഷേത്രം സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മറ്റൊരത്ഭുത കാഴ്ചയാണ്. ക്ഷേത്രത്തിനുള്ളിലെ ഗ്ലാസ്‌ വര്‍ക്കുകളും ആരെയും അമ്പരപ്പിക്കുന്നവിധം അവര്‍ണനീയമാണ്. ജൈന സന്യാസിമാരായ 24  തീര്‍ത്ഥന്‍കരന്‍മാരുടെയും പ്രതിമകള്‍ യാത്രികര്‍ക്ക് ഇവിടെ കാണാനാകും.സൈജി കാ ടങ്കാ ഈ പ്രദേശത്തിലെ മറ്റൊരു ആത്മീയ കേന്ദ്രമാണ്.

ഹദി റാണി മഹല്‍ ,ദീപക് മഹല്‍,അക്ബറി മഹല്‍,റാണി മഹല്‍ എന്നിങ്ങനെ കൊട്ടാരങ്ങളുടെ വലിയ നിര യാത്രികരെ വരവേല്‍ക്കുന്നു. ഇവയെല്ലാം തന്നെ അത്യപൂര്‍വ്വമായ കൊത്തുപണികള്‍ക്കും വാസ്തു വിദ്യക്കും പേര് കേട്ടവയാണ്. ഇവിടെയെത്തുന്നവര്‍ക്ക് കാണാനായി അമര്‍ സിംഗ് രതോറിന്റെ സ്മാരകം,ഭന്‍സിവാല ക്ഷേത്രം,നാത് ജി കി ചത്രി,ബര്‍ലി എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങള്‍ വേറെയുമുണ്ട്.

വന്നു ചേരാന്‍

ജോധ്പൂരാണ് തൊട്ടടുത്തുള്ള വിമാനത്താവളം. വിദേശികള്‍ക്ക് വന്നിറങ്ങാന്‍ പാകത്തില്‍ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമുണ്ട്. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളില്‍ നിന്നും   ഇവിടങ്ങളിലേക്ക്‌ വിമാന സര്‍വീസുകളുണ്ട്. നാഗൗരിലേക്ക് റെയില്‍ മാര്‍ഗമെത്തുന്ന സഞ്ചാരികളുടെ എണ്ണവും തീരെ കുറവല്ല. ജയ്പൂര്‍,ജോധ്പൂര്‍,ഡല്‍ഹി,ബിക്കാനീര്‍ ഇവിടുന്നെല്ലാം ഒട്ടേറെ ട്രെയിന്‍ സര്‍വീസുകളുണ്ട്. അജ്മീര്‍,ജയ്പൂര്‍,ജോധ്പൂര്‍,ബിക്കാനീര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ബസ്‌ മാര്‍ഗവും എങ്ങോട്ടേക്ക് വളരെ എളുപ്പം എത്തിച്ചേരാം.

കാലാവസ്ഥ

വളരെ വിരളമായെ ഇവിടെ മഴ ലഭിക്കാറുള്ളൂ. അതിനാല്‍ തന്നെ പൊതുവെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് നാഗൗരില്‍ അനുഭവപ്പെടുന്നത്. ഏറ്റവും ഉചിതമായ കാലാവസ്ഥ എന്ന് പറയാവുന്നത് ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ്. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെ.

നാഗൗര്‍ പ്രശസ്തമാക്കുന്നത്

നാഗൗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗൗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാഗൗര്‍

  • റോഡ് മാര്‍ഗം
    ജയ്പൂര്‍,ജോധ്പൂര്‍,ബിക്കാനീര്‍,അജ്മീര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നാഗൗരിലേക്കു ബസ്‌ സര്‍വീസുകളുണ്ട്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പം വന്നു ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗൗരിലേക്കുള്ള ട്രെയിന്‍ യാത്ര വളരെ സൗകര്യപ്രദമാണ്. ജയ്പൂര്‍,ജോധ്പൂര്‍,ഡല്‍ഹി,ബിക്കാനീര്‍ ഇവിടുന്നെല്ലാം ധാരാളം ട്രെയിനുകള്‍ ഇങ്ങോട്ടേക്ക് പുറപ്പെടുന്നുണ്ട്. യാത്രികര്‍ക്ക് വന്നിറങ്ങാന്‍ നാഗൗരില്‍ തന്നെ റെയില്‍വേ സ്റ്റേഷനുമുണ്ട്‌. സ്റ്റേഷനില്‍ നിന്ന് മിതമായ നിരക്കില്‍ ടാക്സി സൗകര്യവും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    140 കിലോമീറ്റര്‍ അകലെയുള്ള ജോധ്പൂര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. എയര്‍പോര്‍ട്ടില്‍ നിന്ന് നാഗൗരിലേക്ക് ടാക്സി കിട്ടും. മുംബായ്,ഡല്‍ഹി,ജയ്പൂര്‍ എന്നിവിടുന്നെല്ലാം ഇവിടേയ്ക്ക് വിമാന സര്‍വീസുകളുണ്ട്. പിന്നെ വിദേശ യാത്രികര്‍ക്ക് ന്യൂ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat