Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൗര്‍ » കാലാവസ്ഥ

നാഗൗര്‍ കാലാവസ്ഥ

മഴയുടെ ലഭ്യത കുറവായത് കൊണ്ട് തന്നെ അത്യധികം വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണിവിടെ. വേനല്‍ക്കാലത്ത് മണല്‍ക്കാറ്റ് വീശിയടിക്കാറുണ്ട്. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്താണ് നാഗൗരില്‍ ഏറ്റവും സുഖപ്രദമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സീസന്‍ തന്നെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയവും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ആ സമയത്ത് ഏകദേശം 47 ഡിഗ്രിക്കും 35 ഡിഗ്രിക്കുമിടയിലാണ് ഇവിടുത്തെ താപനില. മെയ്‌ മാസത്തിലാണ് ഏറ്റവും കനത്ത ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്ത് സാമാന്യം ഭേദപ്പെട്ട അളവിലുള്ള മഴ ഇവിടെ ലഭിക്കാറുണ്ട്. അപ്രതീക്ഷിതമായി പെയ്തൊഴിയുന്ന ഒറ്റപെട്ട മഴ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ശീതകാലം

ഡിസംബറില്‍ ആരംഭിക്കുന്ന ശീതകാലം ഏതാണ്ട് ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നു. 28 ഡിഗ്രിക്കും 5 ഡിഗ്രിക്കുമിടയില്‍ താപനില രേഖപ്പെടുത്തുന്ന വളരെ കുളിര്‍മയുള്ള കാലാവസ്ഥയാണ് അക്കാലത്തിവിടെ അനുഭവപ്പെടുന്നത്.