നാഗര്‍കോവിലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഓളക്കരുവിയെന്ന നാഗര്‍കോവിലിലെ പ്രധാന ആകര്‍ഷണമായ വെള്ളച്ചാട്ടം. കന്യാകുമാരി സന്ദര്‍ശിക്കുന്നവര്‍ ഇവിടവും സന്ദര്‍ശിക്കുന്നതാണ് പതിവ്. ദക്ഷിണേന്ത്യയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. പ്രദേശികമായ വിശ്വാസം അനുസരിച്ച് ഈ വെള്ളച്ചാട്ടത്തിലെ വെള്ളത്തിന് രോഗങ്ങള്‍ മാറ്റാനുള്ള കഴിവുണ്ട്. ത്വക്ക് സംബന്ധമായ രോഗങ്ങളും, പേശി വേദനയും മാറാനും, അതിലുപരിയായി പ്രായമായവരുടെ ശാരീരിക പ്രശ്നങ്ങള്‍ മാറ്റി കൂടുതല്‍ ആരോഗ്യവാന്മാരാകാനും ഈ വെള്ളത്തിലെ കുളി സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവിടേക്കെത്താന്‍ നാഗര്‍കോവില്‍ ടൗണില്‍ നിന്ന് ഒരു റോഡ് വഴി വരണം. വെള്ളച്ചാട്ടത്തിന് അല്പം അകലെയായി അവസാനിക്കുന്ന റേഡില്‍ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് അല്പദൂരം നടക്കേണ്ടതുണ്ട്. ഇത് ട്രെക്കിങ്ങ് പാത പോലെ ദുര്‍ഘടങ്ങളൊന്നും ഇല്ലാത്തതാണ്.
പച്ചപ്പ് നിറഞ്ഞ വഴികളിലൂടെ, പ്രകൃതി സൗന്ദര്യം അനുഭവിച്ചറിഞ്ഞുള്ള യാത്ര സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത ഒരനുഭവമാകുമെന്ന് തീര്‍ച്ച.



Click it and Unblock the Notifications