Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗര്‍കോവില്‍

നാഗര്‍കോവില്‍ : പ്രകൃതിയുടെ മടിത്തട്ടില്‍

8

നാഗര്‍കോവില്‍  കന്യാകുമാരിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലമാണ്. ഇന്ത്യന്‍ ഉപദ്വീപിന്റെ അഗ്രഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യാവന്‍കരയുടെ തെക്ക് ഭാഗത്ത് ഏറ്റവും ദൂരെയുള്ളതാണ്.പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഈ സ്ഥലം വശ്യസുന്ദരമായ സ്വഭാവിക കാഴ്ചകള്‍ നിറഞ്ഞതാണ്. കോണ്‍ക്രീറ്റ് തുരുത്തുകളില്‍ നിന്ന് ആശ്വാസം തേടിവരുന്നവര്‍ക്ക് ഈ സ്ഥലം നല്കുന്ന മനസുഖം ചെറുതല്ല.

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നാഗഗരാജ ക്ഷേത്ര(സര്‍പ്പരാജാവിന്റെ ക്ഷേത്രം)ത്തിന്റെ പേരില്‍ നിന്നാണത്രേ നാഗര്‍കോവില്‍ എന്ന പേര് ഉറവെടുത്തത്. തമിഴ്നാട്ടിലെ ഹിന്ദുമതവിശ്വാസികളുടെ ഒരു പ്രധാന ആരാധനാകേന്ദ്രമാണിത്. വര്‍ഷം തോറും അനേകം ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു. ഈ ക്ഷേത്രം നില്ക്കുന്നിടത്ത് മുമ്പ് ഒരു ജൈന ക്ഷേത്രമായിരുന്നു എന്നുകരുതുന്നവരുണ്ട്.

മഹത്വവും, ധീരവുമായ തങ്ങളുടെ പൂര്‍വ്വകാല ചരിത്രത്തില്‍ ആത്മാഭിമാനം കൊള്ളുന്നവരാണ് നാഗര്‍കോവിലിലെ ജനങ്ങള്‍. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും പത്ത് വര്‍ഷത്തോളം നാഗര്‍കോവില്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ഭരണത്തിന് കീഴിലായിരുന്നു. 1956 ലാണ് കന്യാകുമാരിജില്ലയില്‍ ചേര്‍ത്ത് നാഗര്‍കോവില്‍ തമഴ്നാടിന്‍റെ ഭാഗമായത്. ഇക്കാലത്ത് ഇവിടം നഞ്ചില്‍നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പല രാജവംശങ്ങള്‍ ഭരണം നടത്തി കടന്നുപോയ പ്രദേശമാണിത്. ചേര, ചോള, പാണ്ഡ്യ വംശങ്ങളാണ് ഇവിടെ ഭരണം നടത്തിയ പ്രമുഖ വംശങ്ങള്‍. അയല്‍ രാജ്യങ്ങള്‍ വളക്കൂറുള്ള ഈ പ്രദേശം സ്വന്തമാക്കാനായി യുദ്ധങ്ങളിലേര്‍പ്പെട്ടിരുന്നു.

പ്രകൃതി കാഴ്ചകള്‍

ഇന്ന് തമിഴ്നാട്ടിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാഗര്‍കോവില്‍. പശ്ചിമഘട്ടത്തിനും, അറേബ്യന്‍ സമുദ്രത്തിനും ഇടയിലായാണ് പ്രകൃതിഭംഗി നിറഞ്ഞ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും, പച്ചപുല്‍പ്പുതപ്പണിഞ്ഞ ഭുമിയും, നീലനിറമാര്‍ന്ന സമുദ്രവും ഇവിടം ആദ്യമായി കാണുന്നവരുടെ മനസിലേക്ക് വേഗത്തില്‍ കടന്ന് കയറും. കന്യാകുമാരിയിലോ സമീപപ്രദേശങ്ങളോ സന്ദര്‍ശിക്കാന്‍ വരുന്ന തദ്ദേശീയരും, വിദേശീയരുമായ സഞ്ചാരികള്‍ നാഗര്‍കോവിലിനെ അവഗണിക്കാറില്ല. സ്വാഭാവിക സൗന്ദര്യത്തിന്‍റെ സാന്നിധ്യത്താലാണ് നാഗര്‍കോവില്‍ സഞ്ചാരികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ഇവിടെയുള്ള ഓളക്കരുവി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്.

നാഗര്‍കോവിലിലെ ജനം സമാധാനാകാംഷികളും, സന്ദര്‍ശകരെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നവരുമാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇവിടം ഏറെ സുരക്ഷിതമാണെന്ന് പറയാം. ചെറിയ കലഹങ്ങള്‍ ഉണ്ടായാല്‍ തന്നെ അവ പ്രദേശികമായി തന്നെ പരിഹരിക്കപ്പെടാറാണ് പതിവ്.

ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ഗ്രാമ്പൂ, ഏലം കൃഷികള്‍ ഇന്നും വന്‍തോതില്‍ ഇവിടെ നടന്ന് വരുന്നു. ഇവിടെയുള്ള ചില തോട്ടങ്ങളുടെ ഉടമകള്‍ ഇപ്പോളും ബ്രിട്ടീഷ് വശജരായവരുടേതാണ്. ഈ തോട്ടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഏലക്കയുടെ ഗന്ധം സന്ദര്‍ശകരെ ചൂഴ്ന്ന് നില്ക്കും.

പടിഞ്ഞാറന്‍ സംസ്കാരവും, കിഴക്കന്‍ സംസ്കാരവും തമ്മിലുള്ള ഒരു ഒത്തുചേരല്‍ ഇവിടെ കാണാനാവും. ഈസ്റ്റേണ്‍ റെയില്‍വേയുടെയും, വെസ്റ്റേണ്‍ റെയില്‍വേയുടെയും അതിര്‍ത്തി കൂടിയാണിവിടം. ഒരു റെയില്‍ ലൈന്‍ കേരളത്തിലേക്കും, ഒന്ന് കൊങ്കണിലേക്കുമാണ് ഇതിലേ കടന്ന് പോകുന്നത്. മറ്റൊരു ലൈന്‍ തിരുനെല്‍വേലി റൂട്ടാണ്.

കാലാവസ്ഥയും യാത്രാമാര്‍ഗ്ഗങ്ങളും

മികച്ച റോഡ്, റെയില്‍ സംവിധാനങ്ങള്‍ നാഗര്‍കോവിലിലേക്കുണ്ട്. അയല്‍ പ്രദേശങ്ങളില്‍ നിന്ന് ബസുകളും, ട്രെയിനുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം കടുത്ത വേനല്‍ക്കാലവും, സാമാന്യം തണുപ്പുള്ള ശൈത്യകാലവും ഇവിടെ അനുഭവപ്പെടുന്നു. വേനല്‍ക്കാലത്ത് കനത്ത ചൂടനുഭവപ്പെടുന്നതിനാല്‍ നിര്‍ജ്ജലീകരണം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുമെന്നതിനാല്‍ ഇക്കാലത്തെ യാത്രകള്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ ശൈത്യകാലം വളരെ പ്രസന്നമായതാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവിടെ കാലാവസ്ഥ അനുകൂലമെന്നതിനാല്‍ ഏറെ സഞ്ചാരികള്‍ ഇക്കാലത്ത് ഇവിടെയെത്തുന്നു.

English Summary: Nagercoil, a quiet and peaceful town in the state of Tamil Nadu lies very close to Kanyakumari and is located near the tip of the Indian Peninsula and is the farthest town in the south to be situated on the Indian mainland. This sleepy south Indian town is a popular destination among tourists because, it has been blessed abundantly by Mother Nature,and thus has many beautiful and scenic spots that are alluring to the visitors coming from concrete jungles.

നാഗര്‍കോവില്‍ പ്രശസ്തമാക്കുന്നത്

നാഗര്‍കോവില്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗര്‍കോവില്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാഗര്‍കോവില്‍

  • റോഡ് മാര്‍ഗം
    നാഗര്‍കോവിലില്‍ നിന്ന് തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേക്ക് മികച്ച റോഡ് സൗകര്യമുണ്ട്. ഇവിടെ നിന്ന് കന്യാകുമാരി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളുമായി റോഡ് മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബസുകള്‍ നാഗര്‍കോവിലിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഡീലക്സ് ബസുകളും, ടാക്സികളും ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് നാഗര്‍ കോവിലിനടുത്തുള്ളത്. തിരുവനന്തപുരം സെന്‍ട്രലും, തിരുനെല്‍വേലി ജംഗ്ഷനും. ഈ രണ്ട് സ്റ്റേഷനില്‍ നിന്നും നാഗര്‍ കോവിലിലേക്ക് ട്രെയിനുണ്ട്. 15 കിലോമീറ്റര്‍ അകലെയുള്ള കന്യാകുമാരിയില്‍ നിന്നും നാഗര്‍കോവിലിലേക്ക് ട്രെയിനുണ്ട്. നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിയിലെത്താന്‍ പത്ത് മിനുട്ട് നേരത്തെ യാത്രയേ ഉള്ളു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാഗര്‍കോവിലിലോ, കന്യാകുമാരിയിലോ എയര്‍പോര്‍ട്ടില്ല. നാഗര്‍കോവിലിനടുത്തുള്ള വിമാനത്താവളം കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തെ, ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. കന്യാകുമാരിയില്‍ നിന്ന് ഇവിടേക്ക് 82 കിലോമീറ്ററുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും, വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്ന് വിമാനം ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat