Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗ്പൂര്‍ » കാലാവസ്ഥ

നാഗ്പൂര്‍ കാലാവസ്ഥ

പൊതുവെ സാധാരണയിലും ചൂട് കൂടുതലുള്ള കാലാവസ്ഥയുമാണ് നാഗ്പൂരിന്റെ പ്രത്യേകത. വേനലില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു ഇവിടെ. 49 - 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. മെയ് മാസമാണ് ഏറ്റവും ചൂട് കൂടുന്ന മാസം. അതിനാല്‍ത്തന്നെ ഇക്കാലത്ത് നാഗ്പൂര്‍ യാത്ര അഭികാമ്യമല്ല.  

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് നാഗ്പൂര്‍ യാത്രയ്ക്ക് പറ്റിയ സമയം. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. ഇക്കാലത്താണ് ഇവിടെ കൂടുതല്‍ സഞ്ചാരികളെത്തിച്ചേരുന്നത്.