പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ലാന്‍സ് എന്‍ഡ്. സമുദ്രനിരപ്പില്‍ നിന്ന് 2118 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാന്‍ഡ്‌സ് എന്‍ഡില്‍ നിന്നാല്‍ സമീപത്തെ മലനിരകള്‍, പച്ചപട്ടണിഞ്ഞ താഴ്‌വരകള്‍, ഖുര്‍പത്താല്‍ തടാകം എന്നിവയുടെ മനോഹാരിത കണ്‍മുന്നില്‍ തെളിയും. നൈനിറ്റാളില്‍ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ലാന്‍ഡ്‌സ് എന്‍ഡില്‍ എത്താന്‍ വളരെ ദൂരം മലകയറേണ്ട ആവശ്യമില്ലെന്നതും എടുത്തുപറയേണ്ടതാണ്. ബാര പത്തര്‍ എന്നറിയപ്പെടുന്ന ഭാഗം വരെ വാഹനങ്ങള്‍ വരും. അവിടെ നിന്ന് ലാന്‍ഡ്‌സ് എന്‍ഡിലേക്കുള്ള ദൂരം ഒരു കിലോമീറ്റര്‍ മാത്രമാണ്. ബാരാ പത്തറില്‍ നിന്ന് കുതിരപ്പുറത്തും ലാന്‍ഡ്‌സ് എന്‍ഡിലേക്ക് പോകാവുന്നതാണ്.



Click it and Unblock the Notifications