നാല്‍ദെഹ്‌റ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ്. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവും നവംബറും സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ഈ മാസങ്ങളില്‍ ഇവിടുത്തെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും.
നാല്‍ദെഹ്‌റയില്‍ വേനല്‍ക്കാലം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലും അവസാനിക്കുന്നത് ജൂണിലുമാണ്. ഈ കാലയളവിലെ ഉയര്‍ന്ന കാലാവസ്ഥ 28 ഡഗ്രി സെല്‍ഷ്യസാണ്. നാല്‍ദെഹ്‌റ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവിതാണ്.
ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറിലവസാനിക്കുന്നതാണ് നാല്‍ദെഹ്‌റയിലെ കാലവര്‍ഷം. മഴക്കാലമാണെങ്കിലും വളരെ കുറച്ചു മഴയെ ഇവിടെ ലഭിക്കാറുള്ളു.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് നാല്‍ദെഹ്‌റയിലെ ശൈത്യകാലം. ശൈത്യകാലം മുഴുവന്‍ നാല്‍ദെഹ്‌റയില്‍ അതിശൈത്യമാണ് അനുഭവപ്പെടുക. -4 ഡിഗ്രി സെല്‍ഷ്യസ് വരെ താപ നില എത്താറുണ്ട്. മഞ്ഞ് വീഴ്‌ച ഈ സമയങ്ങളില്‍ പതിവാണ്.