സമുദ്രനിരപ്പില്‍ നിന്ന് 3996 അടി ഉയരത്തിലുള്ള മനോഹരമായ തടാകമാണ് ഇത്. നൗകുചിയാതാള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒമ്പത് മൂലകളുള്ള തടാകം എന്നാണ്. നിര്‍വാണപ്രാപ്തിനേടിയാല്‍ ഇവ ഒമ്പതും കാണാനാവുമെന്നാണ് വിശ്വാസം. സജിവമായ ഉറവകള്‍ വര്‍ഷം മുഴുവന്‍ ഈ തടാകത്തെ ജലസമൃദ്ധമായി കാത്തുസൂക്ഷിക്കുന്നു.
പക്ഷി നിരീക്ഷണത്തിന് അനുയോജ്യമായ ഇവിടെ അനേകജാതി പക്ഷികളും, ശലഭങ്ങളുമുണ്ട്. ബോട്ടിങ്ങ്, നീന്തല്‍, മീന്‍പിടുത്തം എന്നിവ കൂടാതെ സാഹസികവിനോദമായ മൗണ്ടന്‍ ബൈക്കിങ്ങും ഇവിടെ സജീവമാണ്. നൗകുചിയാതാള്‍ തടാകത്തോട് ചേര്‍ന്ന് പാരാഗ്ലൈഡിങ്ങും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തടാകത്തോട് ചേര്‍ന്നുള്ള കാനനയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാകുമെന്ന് തീര്‍ച്ചയാണ്.



Click it and Unblock the Notifications