മഴക്കാലവും ശീതകാലവുമാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. ഒക്ടോബര്‍ - മാര്‍ച്ച് മാസങ്ങളില്‍ ഇവിടേക്ക് യാത്രചെയ്യുന്നത് ഏറ്റവും അനുയോജ്യമാണ്.
പൊതുവേ ചൂടേറിയ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. വേനല്‍ക്കാലത്ത് ഇവിടെ ആളുകള്‍ എത്താറുണ്ട്.
മനോഹരമായ കാലാവസ്ഥയാണ് നീമച്ചിലെ മഴക്കാലം. ശരാശരി മഴ ലഭിക്കുന്ന സ്ഥലമാണിത്. 1343.66 മില്ലീമീറ്ററാണ് ശരാശരി മഴ. ഇക്കാലത്തും ഇവിടെ ആളുകള്‍ എത്തുന്നു.
19 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ശീതകാലത്ത് ഇവിടത്തെ ശരാശരി താപനില. നവംബര്‍ മുതലാണ് ഇവിടെ ശീതകാലം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ മാസങ്ങളാണ് ഇത്.