Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നെല്ലൂര്‍

നഗരപ്പെരുമ കണ്ടറിയാന്‍ നെല്ലൂരിലേക്ക്

21

കാലത്തിന്റെ വേഗതക്കനുസരിച്ച് രൂപ ഭാവങ്ങള്‍ മാറി മറിയുന്ന നഗരങ്ങളില്‍ ഒന്ന് കൂടി,നെല്ലൂര്‍!അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ആന്ധ്ര പ്രദേശിലെ നഗരങ്ങളിലൊന്നാണ് നെല്ലൂര്‍. നഗരത്തിന്റെ കെട്ടു കാഴ്ച്ചകളില്‍ ഒതുങ്ങി പോകാതെ പാരമ്പര്യ തനിമയും ഭംഗിയും കാത്തു സൂക്ഷിക്കുന്ന നഗരമെന്ന വിശേഷണവും നെല്ലൂരിനു നന്നായി ഇണങ്ങും.

ജനസംഖ്യയുടെ കാര്യത്തില്‍ ആന്ധ്ര പ്രദേശിലെ നഗരങ്ങളില്‍ വച്ച് ആറാം സ്ഥാനമാണിതിന്. ശ്രീ പോറ്റി ശ്രീ രാമലു നെല്ലൂര്‍ ജില്ലയുടെ തലസ്ഥാനനഗരം കൂടിയാണിത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒട്ടനേകം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പെന്ന നദിക്കരയിലാണ് നെല്ലൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.

കാര്‍ഷികപരവും വാണിജ്യപരവുമായ ഒട്ടേറെ പ്രാധാന്യം ഈ നഗരത്തിനുണ്ട്. വ്യത്യസ്തങ്ങളായ ഒട്ടേറെ വിളകള്‍  ഈ പ്രദേശത്ത് കൃഷി ചെയ്യുന്നു. വിജയവാഡയെയും ചെന്നൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന നഗരമായത് കൊണ്ട് തന്നെ കച്ചവടപരമായ ഒട്ടേറെ സാദ്ധ്യതകള്‍ ഇവിടവുമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ആന്ധ്ര പ്രദേശിലെ തന്നെ മികച്ച നഗരാസൂത്രണത്തിന് ഈ നഗരം ഒരുത്തമ ഉദാഹരണമാണ്. മൗര്യ വംശമുള്‍പ്പെടെ ഒട്ടേറെ രാജവംശങ്ങള്‍ ഇവിടം ഭരിച്ചിട്ടുണ്ട്. ബി സി മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെയുള്ള ക്ഷേത്രങ്ങളിലും മറ്റു നിര്‍മ്മിതികളിലുമൊക്കെ ഈ രാജവംശങ്ങളുടെ സ്വാധീനം നന്നായി പ്രകടമാകുന്നുണ്ട്.

പേരിനു പിന്നില്‍

ബ്രിട്ടീഷ്‌ ഭരണകാലത്ത് തന്നെ തികച്ചും വേറിട്ട ഒരു മുഖമായിരുന്നു നെല്ലൂരിനുണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് നാടെങ്ങും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും നെല്ലൂരിലെ സ്ഥിതി വളരെ ശാന്തമായിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നെല്ലൂരിനെ കേന്ദ്രീകരിച്ച് തന്നെ ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. 1953 ഒക്ടോബര്‍ 1 വരെ മദ്രാസിന്റെ ഭാഗമായിരുന്ന നെല്ലൂര്‍ 1956 നവംബര്‍ ഒന്നോടു കൂടി ആന്ധ്ര പ്രദേശ്‌ സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആന്ധ്ര പ്രദേശിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു രാജ്യ സ്നേഹിയായ പോറ്റി ശ്രീ രാമലുവിന്റെ സേവനം അളവറ്റതാണ്.  അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോള്‍ ഈ ജില്ല അറിയപ്പെടുന്നത്.

നെല്ലൂരിലെ കാഴ്ചകള്‍

സാധാരണ നഗരക്കാഴ്ച്ചകളില്‍ നിന്നും തികച്ചും വിഭിന്നവും വൈവിധ്യം നിറഞ്ഞതുമാണ് നെല്ലൂരിലെ കാഴ്ചകള്‍. ഏതാണ്ട് 600 വര്‍ഷത്തോളം പഴക്കമുള്ള ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണീയതയാണ്. 70 അടിയോളം ഉയരമുള്ള ഗാലി ഗോപുരം ഇവിടെ സ്ഥിതി ചെയ്യുന്നു. വിന്റ് ടവര്‍ എന്നര്‍ത്ഥം വരുന്ന ഇതിന്റെ മുകള്‍ ഭാഗത്തായി സ്വര്‍ണം പൂശിയ 10 താഴികക്കുടങ്ങളുണ്ട് . പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് നെല്ലൂരെന്നതില്‍ സംശയം തീരെയില്ല. പുലികാട്ട് തടാകം, മൈപ്പാട് ബീച്ച് എന്നിവ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളില്‍പെടുന്നു.

അപൂര്‍വ്വങ്ങളായ ഒട്ടനേകം പക്ഷിജാലങ്ങളുടെ കേന്ദ്രമായ നെലപാട്ട് പക്ഷി സങ്കേതം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒട്ടനേകം ക്ഷേത്രങ്ങളുടെ ഒരു നിര തന്നെ നെല്ലൂരില്‍ ദൃശ്യമാണ്. അവയിലൊന്നായ നരസിംഹ സ്വാമി ക്ഷേത്രം നെല്ലൂരിന് 13 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. യാത്രികരുടെ തിരക്കേറുന്ന മറ്റൊരു പ്രധാന പിക്നിക്‌ സ്പോട്ടാണ് സോമസില. വന നശീകരണം തകൃതിയായി നടക്കുന്നതിനാല്‍ അതിന്റെ അനന്തര ഫലങ്ങളും ഇവിടെ നന്നേ പ്രകടമാണ്. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന അതി കഠിനമായ ചൂടാണ് അതിലൊന്ന്.

മെയ്‌ മാസത്തില്‍ ഏതാണ്ട് 40 ഡിഗ്രി വരെ  താപനില ഉയരാറുണ്ട്. ഏപ്രില്‍ മെയ്‌ മാസത്തെ ചുട്ടു പൊള്ളുന്ന വേനലില്‍ ആളുകള്‍ക്ക് പലപ്പോഴും സൂര്യതാപം മൂലം പൊള്ളലേല്‍ക്കാറുണ്ട്. ശീതകാലമാണ് നെല്ലൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.  ചെന്നൈയുമായി വളരെ അടുത്താണ് നെല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് ചെന്നൈയിലേക്ക് 200 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ. 450 കിലോമീറ്ററോളം അകലെയായി ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദ് സ്ഥിതി ചെയ്യുന്നു.

നെല്ലൂര്‍ പ്രശസ്തമാക്കുന്നത്

നെല്ലൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നെല്ലൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നെല്ലൂര്‍

  • റോഡ് മാര്‍ഗം
    നാലു വരി പാതയോട് കൂടി വിശാലമായ ഹൈവേ വഴി ചെന്നൈയുമായി ബന്ധപ്പെട്ടു കിടക്കുന്നു നെല്ലൂര്‍ പട്ടണം. രണ്ടു രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ചെന്നൈയില്‍ നിന്നും ഇവിടെയെത്താം. യാത്രക്കായി കാറോ ബസോ ലഭ്യമാണ്. ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പിന്നെ ആന്ധ്ര പ്രദേശിലെ പ്രധാന നഗരങ്ങളിലേക്കുമെല്ലാം തന്നെ ഇവിടെ നിന്നും ധാരാളം ബസ്‌ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വളരെയധികം തീവണ്ടികള്‍ വന്നുപോകുന്ന തിരക്കേറിയ ഒരു റെയില്‍വേ സ്റ്റേഷനാണ് നെല്ലൂരിലേത്. ട്രെയിനിലാണെങ്കില്‍ 3 മണിക്കൂര്‍ കൊണ്ട് ചെന്നൈയിലെത്താം. ഹൈദരാബാദിലേക്കെത്താന്‍ ഏകദേശം 10 മണിക്കൂറോളം യാത്ര ചെയ്യണം. രാജ്യത്തിന്‍റെ പ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    177 കിലോമീറ്റര്‍ അകലെ ചെന്നൈയിലാണ് ഏറ്റവും അടുത്ത വിമാനത്താവളമുള്ളത്. ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ഇവിടെ നിന്നുമുണ്ട്. 130 കിലോമീറ്റര്‍ അകലെ തിരുപ്പതിയിലായി മറ്റൊരു വിമാനത്താവളം സ്ഥിതി ചെയ്യുന്നു. ഹൈദരാബാദ്,വിശാഖ പട്ടണം തുടങ്ങി ആന്ധ്ര പ്രദേശിലെ മറ്റു നഗരങ്ങളിലേക്ക് ഇവിടെ നിന്നും വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed