Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നെല്ലൂര്‍ » കാലാവസ്ഥ

നെല്ലൂര്‍ കാലാവസ്ഥ

നെല്ലൂരിലെ കാലാവസ്ഥ ഏറ്റവും സുന്ദരമാകുന്നത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്താണ്. അതു കൊണ്ട് തന്നെ ഈ സീസണിലാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ സഞ്ചാരികളേറെപ്പേരും എത്താറുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ച്‌ ഏപ്രില്‍ മെയ്‌ മാസങ്ങളിലാണ് വേനല്‍ക്കാലം. വന നശീകരണത്തിന്റെ അനന്തര ഫലമെന്ന പോലെ അത്യധികം ചൂടുള്ളതും വരണ്ടതുമായ വേനല്‍ക്കാലമാണിവിടെ അനുഭവപ്പെടാറുള്ളത്. 35 ഡിഗ്രിയാണ് വേനല്‍ക്കാലത്തെ ശരാശരി താപനില. 40 ഡിഗ്രി താപനിലയോടു  കൂടി മെയ്‌ മാസത്തിലാണ് വേനല്‍ അതിന്റെ ഉച്ചസ്ഥായിലെത്തുന്നത്. പൊള്ളുന്ന ചൂടായത് കൊണ്ട് തന്നെ വേനല്‍ക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാവും നന്ന്.

മഴക്കാലം

വേനല്‍ക്കാലത്തെ ചൂടിനു ഒരല്‍പം ശമനം നല്‍കികൊണ്ട്  മഴയെത്തുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഏകദേശം 32 നും 35 നും ഇടയിലാണ് ആ സമയത്തെ താപനില.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശീതകാലമാണിവിടെ. 15 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലാണ് ശീതകാലത്തെ താപനില. നെല്ലൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെ.