Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നേര്‍സ » കാലാവസ്ഥ

നേര്‍സ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് നേര്‍സ സന്ദര്‍ശിക്കാന്‍ അനുയോജ്യം

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയത്ത് ചൂട് ഉയരുന്നു. രാത്രിയില്‍ ഇത് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. എങ്കിലും ട്രക്കിംഗിനും മൃഗങ്ങളെ കാണുന്നതിനുമായി സഞ്ചാരികള്‍ ഇക്കാലത്തും ഇവിടെ എത്തിച്ചേരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ താരതമ്യേന നന്നായി ലഭിക്കുന്ന പ്രദേശമാണിത്. ട്രക്കിംഗിന് അനുകൂലമല്ലാത്ത സാഹചര്യമായതിനാല്‍ത്തന്നെ മഴക്കാലത്ത് ഇവിടെ സഞ്ചാരികള്‍ അധികം എത്താറില്ല.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്താണ് നേര്‍സ യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.