Search
  • Follow NativePlanet
Share
» »5ജി ആശങ്ക: അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ രണ്ടാംദിനവും റദ്ദാക്കി എയര്‍ഇന്ത്യ

5ജി ആശങ്ക: അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ രണ്ടാംദിനവും റദ്ദാക്കി എയര്‍ഇന്ത്യ

അമേരിക്കയില്‍ 5ജി സേനനങ്ങള്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി ഇന്ത്യ

അമേരിക്കയില്‍ 5ജി സേനനങ്ങള്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. 5ജി ഉപകരണങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ വിമാനങ്ങളുടെ സാങ്കേതിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

air india

വടക്കേ അമേരിക്കയിൽ 5G ഇന്റർനെറ്റ് വിന്യസിക്കുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവുംഎയർ ഇന്ത്യ, യുഎസിലേക്കും തിരിച്ചുമുളള തങ്ങളുടെ മിക്ക വിമാനങ്ങളും റദ്ദാക്കിയത്.

ഫ്ലൈറ്റ് അവയര്‍ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് യുഎസിൽ, ബുധനാഴ്ച വൈകുന്നേരത്തോടെ എയർലൈൻസ് 320-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ഇത് യുഎസിലെ മൊത്തം വിമാനത്തിന്റെ 2%-ലധികം വരും.

നിലവിലെ പ്രതിസന്ധിക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം ഉണ്ടാക്കുന്ന സമയത്ത് ഡസൻ കണക്കിന് വിമാനത്താവളങ്ങൾക്ക് സമീപം 5ജിയുടെ റോൾഔട്ട് താൽക്കാലികമായി കുറയ്ക്കാൻ വെറൈസണും, എടി ആൻഡ് ടിയും സമ്മതിച്ചതിനാൽ റദ്ദാക്കലുകൾ ഭയപ്പെട്ട പോലെ മോശമായിരുന്നില്ല എന്ന് എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക എന്ന വ്യാവസായിക ഗ്രൂപ്പ് പ്രതികരിച്ചു. സമാനമായ മൊബൈൽ നെറ്റ്‌വർക്കുകൾ മൂന്ന് ഡസനിലധികം രാജ്യങ്ങളിൽ വിന്യസിച്ചിട്ടുണ്ട്, എന്നാൽ യുഎസ് നെറ്റ്‌വർക്കുകൾ എങ്ങനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നതിൽ പ്രധാന വ്യത്യാസങ്ങളുണ്ട്, അത് എയർലൈനുകൾക്ക് സാധ്യമായ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.

Read more about: travel news airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X