Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ പ്രിയപ്പെട്ട 100 നഗരങ്ങളുടെ പട്ടികയിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്നും!!

സഞ്ചാരികളുടെ പ്രിയപ്പെട്ട 100 നഗരങ്ങളുടെ പട്ടികയിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്നും!!

സഞ്ചാരികൾ ഹൃദയത്തിലേറ്റിയ നാടുകൾ ഒരുപാടുണ്ട്. എന്നാൽ ഒരു നാടിനെ മുഴുവനായി സ‍ഞ്ചാരികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് നമ്മുടെ ഇന്ത്യ തന്നെയാണ്. കേരളം മുതൽ കാശ്മീർ വരെ നീണ്ടു കിടക്കുന്ന പച്ചപ്പും വൈവിധ്യങ്ങളും മാത്രമല്ല, കാഴ്ചകളും പ്രകൃതിയും ആളുകളുടെ പെരുമാറ്റങ്ങളും ജീവിത നിലവാരങ്ങളും വരെ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.
യുകെ ആസ്ഥാനമായ ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യൂറോ മോണിറ്റര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേറ്റ്സിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യം ഇന്ത്യയാണ്. ആതിഥ്യ മര്യാദയിലൂടെ ഇവിടുത്തെ നഗരങ്ങൾ സഞ്ചാരികളുടെ ഹൃദയത്തിലാണ് കയറിപ്പറ്റിയിരിക്കുന്നത്. സാംസ്കാരിക പൗതൃകം മാത്രമല്ല, വ്യത്യസ്തങ്ങളായ ആസ്വാദനങ്ങളും കുറഞ്ഞ ചിലവും സഞ്ചാരികൾക്ക് നമ്മുടെ നാടിനെ പ്രിയപ്പെട്ടതാക്കുന്നു.
ലോകത്തിലെ 100 നഗരങ്ങളുടെ പട്ടികയിൽ ഏഴെണ്ണമാണ് ഇന്ത്യയിൽ നിന്നുള്ളത്. കഴിഞ്ഞ വർഷവും പട്ടികയിൽ ഉണ്ടായിരുന്ന നഗരങ്ങൾ തന്നെയാണ് ഇത്തവണയുമുള്ളതെങ്കിലും റാങ്കിൽ കുറച്ച്കൂടി മുകളിലെത്തിയിട്ടുണ്ട്. 2019 ലെ ആദ്യത്തെ ആറു മാസങ്ങളിലായി ശേഖരിച്ച കണക്ക് അനുസരിച്ചാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്...

 നൂറിലേഴിന്‍റെ കഥ ഇങ്ങനെ

നൂറിലേഴിന്‍റെ കഥ ഇങ്ങനെ

സഞ്ചാരികൾ തിരഞ്ഞെടുത്ത ലോകത്തിലെ നൂറു നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യത്തെ ഏഴ് നഗരങ്ങളാണ് ഇടം നേടിയിട്ടുള്ളത്. ദില്ലി,മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവയാണ് ഈ നഗരങ്ങൾ. ലോകത്തിലെ 100 നഗരങ്ങളിൽ 43 എണ്ണവും ഏഷ്യയിൽ നിന്നുള്ളവയാണ്.
ബാംഗോക്ക്, ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ, തുടങ്ങിയവയാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റു പ്രധാന നഗരങ്ങൾ. വിനോദ സഞ്ചാരത്തിനായി എത്തുന്ന വിദേശികളുടെ കണക്കനുസരിച്ചാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.

പതിനൊന്നിൽ നിന്നും എട്ടിലെത്തി ഡെൽഹി

പതിനൊന്നിൽ നിന്നും എട്ടിലെത്തി ഡെൽഹി

ഇന്ത്യയിലെ നഗരങ്ങളിൽ രാജ്യ തലസ്ഥാനമായ ഡെൽഹിയാണ് മുന്നിലുള്ളത്. കഴിഞ്ഞ തവണ 11-ാം സ്ഥാനത്തായിരുന്ന നഗരം എട്ടിലേക്കാണ് എത്തിയത്. വിനോദ സഞ്ചാര മേഖലയിൽ ഡെൽഹിക്കുണ്ടായ വളർച്ചയെയാണ് ഇത് കാണിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കുന്ന ആഡംബര സൗകര്യങ്ങളും ലോകോത്തര നിലവാരത്തിലുള്ള വിമാനത്താവളവും ഒക്കെ ഈ നഗരത്തെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു, ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും ഡെൽഹി മുന്നിലാണുള്ളത്.

ഒരുകോടി 20 ലക്ഷം പേർ സന്ദർശിച്ച മുംബൈ

ഒരുകോടി 20 ലക്ഷം പേർ സന്ദർശിച്ച മുംബൈ

ഉറങ്ങാത്ത നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നുമൊക്കെ വിളിപ്പേരുള്ള മുംബൈ പട്ടികയിൽ 14-ാം സ്ഥാനത്താണുള്ളത്. 2019 അവസാനം ആയപ്പോഴേക്കും ഒരുകോടി 20 ലക്ഷം പേർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. മഹാനഗരമായ മുംബൈയിൽ ഇന്ത്യയുടെ ഒരു പരിഛേദം തന്നെ കാണാൻ സാധിക്കും. തെരുവുകൾ മുതൽ കോടികൾ വിലയുള്ള കൊട്ടാരങ്ങൾ വരെയും ദേശീയോദ്യാനം മുതൽ ബീച്ചുകൾ വരെയും പിന്നെ മഹാരാഷ്ട്രയുടെ പശ്ചിമഘട്ട പൂര്‍വ്വഘട്ട കാഴ്ചകളും ഇവിടെ കാണുവാനുണ്ട്.

 26-ാം സ്ഥാനത്ത് ആഗ്ര

26-ാം സ്ഥാനത്ത് ആഗ്ര

പ്രണയത്തിന്റെ സ്മാരകമായ താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ സ്ഥാനം 26-ാമതാണ്. 2018 ൽ 80 ലക്ഷം ആളുകളാണ് ഇവിടെ സന്ദർശനത്തിനായി എത്തിയത്. താജ്മഹൽ നിർമ്മിക്കുന്നതിനും കാലങ്ങൾക്കു മുന്‍പേ ലോകത്തിലെ അറിയപ്പെട്ടിരുന്ന നഗരങ്ങളില്‍ ഒന്നായിരുന്നു ആഗ്ര. പുരാതന കാലത്തെ ഭരണ കേന്ദ്രവും കച്ചവട കേന്ദ്രവും ഒക്കെയായിരുന്നു ഇവിടം.ആഗ്രാ കോട്ട, ഫത്തേപൂർ സിക്രി തുടങ്ങിയ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

വളർച്ചയുമായി ബാംഗ്ലൂരും ചെന്നൈയും

വളർച്ചയുമായി ബാംഗ്ലൂരും ചെന്നൈയും

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ബാംഗ്ലൂരും ചെന്നൈയും 25 ശതമാനം അധിക വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ നഗരങ്ങൾ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും അതിനനുസരിച്ച് വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 36-ാം സ്ഥാനത്തായിരുന്ന ചെന്നൈ ഇത്തവണ 31 ൽ എത്തിയിട്ടുണ്ട്. ആദ്യ 100 നഗരങ്ങളുടെ പട്ടികയില്‍ ഇതുവരെ ഉൾപ്പെടാതിരുന്ന ബാംഗ്ലൂർ ഇത്തവണ 100-ാം സ്ഥാനത്തുണ്ട്.

34 ൽ എത്തിയ ജയ്പൂർ

34 ൽ എത്തിയ ജയ്പൂർ

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്‍ തവണ 36 ആയിരുന്ന ജയ്പൂർ ഇത്തവണ 34 ൽ കടന്നു കൂടി. രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കുവാനെത്തുന്ന സഞ്ചാരികൾ ജയ്പൂർ കാണാതെ മടങ്ങാരില്ല.

കൊൽക്കത്ത

കൊൽക്കത്ത

വ്യത്യസ്ത കാഴ്ചകൾ തേടിയെത്തുന്നനവരുടെ സ്വർഗ്ഗമാണ് കൊൽക്കത്ത. പഴയ സിനിമകളിൽ കണ്ടു മറന്ന ഇടങ്ങൾ മുന്നിലെത്തുന്ന പ്രതീതിയാണ് കൊൽക്കത്ത തരുന്നത്. കഴിഞ്ഞ വർഷം പട്ടികയിൽ 76-ാം സ്ഥാനത്തായിരുന്ന കൊൽക്കത്ത ഇത്തവണ 73 ൽ എത്തിയിട്ടുണ്ട്.

കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!

വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X