Search
  • Follow NativePlanet
Share
» »സംസ്ഥാനത്തെ കൊവിഡ് സാഹചര്യം: അഗസ്ത്യാര്‍കൂടം ട്രക്ക് ബുക്കിങ് തിയ്യതി മാറ്റിവെച്ചു

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം: അഗസ്ത്യാര്‍കൂടം ട്രക്ക് ബുക്കിങ് തിയ്യതി മാറ്റിവെച്ചു

സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ അഗസ്ത്യാര്‍കൂടം ട്രക്കിങ് ബുക്കിങ് തിയ്യതി മാറ്റിവെച്ചു.

സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ അഗസ്ത്യാര്‍കൂടം ട്രക്കിങ് ബുക്കിങ് തിയ്യതി മാറ്റിവെച്ചു. തിരുവനന്തപുരം വൈലഡ് ലൈഫ് വാര്‍ഡന്‍ ആണ് പത്രക്കുറിപ്പ് വഴി ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തിയ്യതിയും സമയവും പിന്നീട് അറിയിക്കും. നേരത്തെ ജനുവരി ആറ് വ്യാഴ്ച രാവിലെ 11 മണി മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും എന്നും ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രെക്കിങ്‌ തിയ്യതി എന്നുമായിരുന്നു അറിയിച്ചിരുന്നത്.

Agasthyarkoodam Trekking 2022

ബുക്ക് ചെയ്യുവാന്‍
വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. 331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.

പൊന്മുടിയില്‍ പ്രവേശനം ഇന്നു മുതല്‍, ദിവസേന കയറാവുന്നത് 1,500 പേര്‍ക്ക്പൊന്മുടിയില്‍ പ്രവേശനം ഇന്നു മുതല്‍, ദിവസേന കയറാവുന്നത് 1,500 പേര്‍ക്ക്

Read more about: travel news trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X