Search
  • Follow NativePlanet
Share
» »കാത്തിരിക്കണം, താജ്മഹല്‍ തുറക്കുവാന്‍ ഇനിയും വൈകും

കാത്തിരിക്കണം, താജ്മഹല്‍ തുറക്കുവാന്‍ ഇനിയും വൈകും

പ്രദേശത്തെ കൊറോണ വൈറസ് വ്യാപനത്തെത്തു‌ടര്‍ന്ന് ആഗ്രയിലെ ചരിത്ര സ്മാരകങ്ങള്‍ നിലവില്‍ തുറക്കില്ല. താജ് മഹല്‍, ആഗ്രാക്കോ‌ട്ട ഉള്‍പ്പെടെയുള്ള സ്മാരകങ്ങളിലേക്കാണ് പ്രവേശനം വിലക്കിയിരിക്കുന്നത്.

താജ് മഹല്‍ ഉള്‍പ്പെടയുള്ള ചരിത്ര സ്മാരകങ്ങള്‍ തുറക്കുവാന്‍ ഇനിയു വൈകും. രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ തുറക്കുവാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ അനുമതി നല്കിയിരുന്നു. എന്നാല്‍ പ്രദേശത്തെ കൊറോണ വൈറസ് വ്യാപനത്തെത്തു‌ടര്‍ന്ന് ആഗ്രയിലെ ചരിത്ര സ്മാരകങ്ങള്‍ നിലവില്‍ തുറക്കില്ല. താജ് മഹല്‍, ആഗ്രാക്കോ‌ട്ട ഉള്‍പ്പെടെയുള്ള സ്മാരകങ്ങളിലേക്കാണ് പ്രവേശനം വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങള്‍ ജൂലൈ ആറു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്കിയിരുന്നത്. ആഗ്രയിലെ പ്രാദേശിക ഭരണകൂടമാണ് പ്രദേശത്തെ രോഗ വ്യാപന സ്ഥിതി കണക്കിലെടുത്ത് പ്രവേശനം നീട്ടിയിരിക്കുന്നത്.

taj mahal

നിലവില്‍ ആഗ്രയില്‍ 71 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. താജ്മഹല്‍, ആഗ്രാ കോട്ട, ഫത്തേപൂര്‍ സിക്രി, അക്ബറുടെ ശവകുടീരം, മറിയത്തിന്‍റെ ശവകുടീരം, റം ബാഗ്, ഇത്തിമാദ്-ഉദ്-ദൗലാ ശവകുടീരം, മേഹ്താബ് ബാഗ് തുടങ്ങിയ ഇടങ്ങളെല്ലാം ബഫര്‍ സോണിന് കീഴിലാണ് വരിക. അതുകൊണ്ടു തന്നെ ഇവിടെയുള്ള ഏതു വിനോദ സഞ്ചാര പ്രവര്‍ത്തനവും വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്ന് ആഗ്രാ ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഗ് പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിച്ചു.

സഞ്ചാരികള്‍ക്ക് ഒരിക്കലും നോ പറയുവാന്‍ സാധിക്കാത്ത ഓഫറുമായി ഈ നാട്സഞ്ചാരികള്‍ക്ക് ഒരിക്കലും നോ പറയുവാന്‍ സാധിക്കാത്ത ഓഫറുമായി ഈ നാട്

ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍

Read more about: taj mahal monuments agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X