Search
  • Follow NativePlanet
Share
» »അമിത ചൂ‌ട്; അമര്‍നാഥിലെ ശിവലിംഗം പതിവിലും വേഗത്തില്‍ ഉരുകുന്നു

അമിത ചൂ‌ട്; അമര്‍നാഥിലെ ശിവലിംഗം പതിവിലും വേഗത്തില്‍ ഉരുകുന്നു

കാശ്മീരിലെ കനത്ത ചൂ‌ടിനെ തുടര്‍ന്നു അമര്‍നാഥിലെ പ്രകൃതിദത്ത ശിവലിംഗം പതിവിലും വേഗത്തില്‍ ഉരുകുന്നതായി റിപ്പോര്‍ട്ട്.

കാശ്മീരിലെ കനത്ത ചൂ‌ടിനെ തുടര്‍ന്നു അമര്‍നാഥിലെ പ്രകൃതിദത്ത ശിവലിംഗം പതിവിലും വേഗത്തില്‍ ഉരുകുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ 2020 ലെ അര്‍നാഥ് തീര്‍ഥാടനം വേണ്ടന്നു വെച്ചതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സാധാരണ ഇവി‌‌ടെ ശിവലിംഗം ഉരുകുന്നതിലും വേഗത്തിലാണ് ഈ വര്‍ഷം മഞ്ഞുരുകിയത്. ഇപ്പോള്‍ തന്നെ ശിവലിംഗത്തിന്‍റെ 80 ശതമാനത്തിലധിക ഭാഗവും ഉരുകി കഴിഞ്ഞു.

amarnath

വിവിധ റിപ്പോര്‍‌ട്ടുകള്‍ അനുസരിച്ച് കാശ്മീരി ഹിമാലയത്തിന്റെ മുകള്‍ ഭാഗത്തുള്ള കനത്ത ചൂടാണ് ശിവലിംഗം ഉരുകുന്നതി് പ്രധാന കാരണമായി വിലയിരുത്തുന്നത്. ശാധാരണ പോലെ തന്നെ ഈ വര്‍ഷവും ജൂണ്‍ പകുതിയോടു കൂടിയാണ് ശിവലിംഗം രൂപപ്പെട്ടത്. ഇതോടു കൂടിയാണ് യാത്രയുടെ തിയ്യതി നിശ്ചയിക്കുന്നത്. എന്നാല്‍ ഈ തവണ പതിവില്‍ നിന്നും വിപരീതമായി കണക്കു കൂട്ടിയതിനേക്കാല്‍ വേഗത്തില്‍ ഉരുകുവാന്‍ ആരംഭിച്ചിരുന്നു. ജൂലൈ ആദ്യ ആഴ്ചയില്‍ തന്നെ ശിവലിംഗത്തിന്‍റെ അന്‍പത് ശതമാനത്തോളം ഉരുകി. ജൂലൈ 20 ആയപ്പോഴേയ്ക്കും 80 ശതമാനത്തോളം ഉരുകി.

കഴിഞ്ഞ 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് അമര്‍നാഥ് യാത്ര ഒഴിവാക്കിയത്. കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും മുന്‍കരുതലെടുക്കുവാനുള്ള നടപടിയുടെ ഭാഗവുമായാണ് തീര്‍ഥ യാത്ര ഊ വര്‍ഷം ഒഴിവാക്കിയത്.

എല്ലാ വര്‍ഷവും ശ്രാവണമാസത്തില്‍ അമര്‍നാഥ് ഗുഹയില്‍ മഞ്ഞില്‍ നിന്നും ശിവലിംഗം സ്വയംഭൂവായി പ്രത്യക്ഷപ്പെടുമത്രെ. ഈ സമയത്ത് ഇവിടെ എത്തി ഇത് ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വാസം. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതം ഉപയോഗിച്ച് ശിവൻ ദേവൻമാരെ അമർത്യരാക്കി എന്നൊരു കഥയുണ്ട്. പിന്നീട് ശിവൻ മഞ്ഞിൽ രൂപപ്പെട്ട ഹിമലിംഗമായി മാറി ഹിമാലയത്തോട് ചേർന്ന് വാസം ആരംഭിച്ചു എന്നുമാണ് കഥ. അതിനാൽ ശിവനെ അമർനാഥൻ എന്നു വിളിക്കുന്നു.
ഈ സമയങ്ങളില്‍ ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് മഹാദേവന്‍ പ്രത്യേക അനുഗ്രഹങ്ങള്‍ നല്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രാവണ മാസത്തിലെ പൗർണ്ണമി മുതൽ അമാവാസി നാൾ വരെയാണ് സാധാരണ വര്‍ഷങ്ങളില്‍ ഇവിടെ തീര്‍ഥാടനം നടക്കുക.

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നുസ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ വിവാഹിതരാവാം...ഇത് മലബാറിലെ ശബരിമലഅയ്യപ്പസ്വാമിയുടെ സന്നിധിയില്‍ വിവാഹിതരാവാം...ഇത് മലബാറിലെ ശബരിമല

'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

Read more about: pilgrimage kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X