Search
  • Follow NativePlanet
Share
» »കൊറോണ: ഈ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടനമില്ല

കൊറോണ: ഈ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടനമില്ല

കൊവിഡ് രോഗവ്യാപന ഭീതിയില്‍ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടനം റദ്ദാക്കി. കഴിഞ്ഞ ദിവസം ജമ്മു കശ്മീർ ലഫ്. ഗവർണറുടെ അധ്യക്ഷതയിൽ ചേര്‍ന്ന അമർനാഥ് ക്ഷേത്ര ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ തീര്‍ഥാടനം റദ്ദാക്കാം എന്ന തീരുമാനത്തില്‍ ക്ഷേത്ര ബോര്‍ഡ് എത്തുകയായിരുന്നു.

amarnath

തീര്‍ത്ഥാടനം റദ്ദാക്കിയെങ്കിലും അമര്‍നാഥ് ക്ഷേത്രത്തിലെ രാവിലെയും വൈകീട്ടും ഉള്ള ആരതിയും പൂജകളും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും, വെര്‍ച്വല്‍ ദര്‍ശനം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ക്ഷേത്രത്തിലെ പാരമ്പര്യ വിധിപ്രകാരമുള്ള എല്ലാ ചടങ്ങുകളും നടക്കുമെന്നും രാജ് ഭവനില്‍ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ 23 മുതലായിരുന്നു തീര്‍ഥാടനം ആംഭിക്കേണ്ടിയിരുന്നത്. പിന്നീടത് ജൂലൈ 21 ലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേയ്ക്ക് മാത്രമായി ഈ വര്‍ഷത്തെ തീര്‍ഥാടന ദിവസങ്ങള്‍ നേരത്തേ കുറച്ചിരുന്നു. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പുണ്യകരമായ തീര്‍ഥാടനങ്ങളിലൊന്നായാണ് അമര്‍നാഥ് തീര്‍ഥാടനം അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് ശിവന്‍ തന്‍റെ അമരത്വത്തിന്‍റെ രഹസ്യം പാര്‍വ്വതി ദേവിക്ക് വെളിപ്പെടുത്തിയത് എന്നാണ് വിശ്വാസം.

അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രംഅനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

Read more about: pilgrimage travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X