Search
  • Follow NativePlanet
Share
» »കാമാഖ്യ ക്ഷേത്രത്തിലെ അമ്പുമ്പാച്ചി മേള റദ്ദാക്കി, ജൂണ്‍ അവസാനം വരെ പ്രവേശനത്തിനു വിലക്ക്

കാമാഖ്യ ക്ഷേത്രത്തിലെ അമ്പുമ്പാച്ചി മേള റദ്ദാക്കി, ജൂണ്‍ അവസാനം വരെ പ്രവേശനത്തിനു വിലക്ക്

കൊറോണ കാരണം വേണ്ടന്നുവെച്ച ഒരുപാട് കാര്യങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. നാളുകളായി കാത്തിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും തീര്‍ത്ഥാടനങ്ങളും എന്തിനധികം നമ്മുടെ വീടുകളിലെ പല ആഘോഷങ്ങളും നമ്മളിലേക്ക് മാത്രമായി ചുരുക്കപ്പെട്ട് കഴിഞ്ഞു. ഈ പ‌‌ട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയത് ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലെ അമ്പുമ്പാച്ചി മേളയാണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായാണ് അമ്പുമ്പാച്ചി മേള അറിയപ്പെടുന്നത്.

kamakhyatemple

PC:Vikramjit Kakati

സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രമായ കാമാഖ്യയില്‍ മാതൃത്വത്തെ ആഘോഷിക്കുന്ന സമയമാണിത്. ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ഇവിടെ ദേവി മൂന്നു ദിവസം രജസ്വലയാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

സ്വാഭാവികമായും സ്ത്രീത്വത്തിന്റെ പവിത്രതെയ ആഘോഷിക്കുന്നതിനാൽ ഇത് ഒരു പ്രധാന ഉത്സവമാണ്. എന്നാൽ കോവിഡ് സാഹചര്യം കാരണം, ഈ വർഷം അംബുബച്ചി മേള റദ്ദാക്കിയിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശിക്കുന്നതിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ടാം തവണ
തുടർച്ചയായി രണ്ടാം തവണയുാണ് കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേള കൊവിഡ് കാരണം റദ്ദാക്കുന്നത്. ഈ വര്‍ല്‍ം ജൂൺ 22 മുതൽ ജൂൺ 26 വരെയാണ് ഈ മേള നടത്താൻ തീരുമാനിച്ചിരുന്നത്. . . ഈ നിയന്ത്രണങ്ങൾ ജൂൺ 30 വരെ പ്രാബല്യത്തിൽ ഉണ്ട്. കാമാഖ്യ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പുരാതന ആഘോഷമാണ് അംബുബച്ചി മേള.

മോര്‍നി ഹില്‍സ് എന്ന പച്ചപ്പിന്‍റെ കൂടാരം... തിരക്കില്‍ നിന്നും രക്ഷപെട്ടു പോകുവാനൊരിടംമോര്‍നി ഹില്‍സ് എന്ന പച്ചപ്പിന്‍റെ കൂടാരം... തിരക്കില്‍ നിന്നും രക്ഷപെട്ടു പോകുവാനൊരിടം

കൊവിഡ്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കികൊവിഡ്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി

Read more about: assam temple celebrations epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X