Search
  • Follow NativePlanet
Share
» »രണ്ടു വര്‍ഷത്തിനുശേഷം അമ്പുമ്പാച്ചി മേള ജൂണ്‍ 22 മുതല്‍... കാമാഖ്യ ദേവിയുടെ ആര്‍ത്തവാഘോഷം

രണ്ടു വര്‍ഷത്തിനുശേഷം അമ്പുമ്പാച്ചി മേള ജൂണ്‍ 22 മുതല്‍... കാമാഖ്യ ദേവിയുടെ ആര്‍ത്തവാഘോഷം

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആസാമിലെ കാമാഖ്യ ദേവി ക്ഷേത്രത്തില്‍ അമ്പുമ്പാച്ചി മേള നടക്കും. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെ വാർഷിക അംബുബാച്ചി മേള ഈ വർഷം ജൂൺ 22 മുതൽ നടക്കും. അംബുബാച്ചി മേള ഈ വർഷം ആഘോഷപൂർവ്വം ആചരിക്കുമെന്ന് കാമാഖ്യ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ കബീന്ദ്ര പ്രസാദ് ശർമ്മ പറഞ്ഞു.

ambubachi mela 2022

PC:Mayurimdas

ജൂൺ 22 ന് രാത്രി 8-15 ന് മേളത്തിന്റെ പ്രവൃതി അവതരിപ്പിക്കും, ക്ഷേത്രത്തിന്റെ പ്രധാന വാതിൽ പ്രവൃത്തിയിൽ നിന്ന് അടയ്ക്കും. ക്ഷേത്രത്തിന്റെ പ്രധാന വാതിൽ ജൂൺ 23, 24, 25 തീയതികളിൽ അടഞ്ഞു കിടക്കും. പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിനുള്ളില്‍ പൂജകളോ മറ്റ് കാര്യങ്ങളോ ഉണ്ടായിരിക്കില്ല. ജൂൺ 26 ന് ഭക്തർക്കായി വാതിൽ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങള്‍

കാമാഖ്യ ദേവി രജസ്വലയാകുന്ന അമ്പുമ്പാച്ചി മേള! വിശ്വാസങ്ങളിങ്ങനെ,ആചാരങ്ങളും!കാമാഖ്യ ദേവി രജസ്വലയാകുന്ന അമ്പുമ്പാച്ചി മേള! വിശ്വാസങ്ങളിങ്ങനെ,ആചാരങ്ങളും!

ഗുവാഹത്തിയിലെ നീലാചല്‍ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ദേവി ക്ഷേത്രം യോനി പ്രതിഷ്ഠ നടത്തിയിരിക്കുന്ന ഏക ക്ഷേത്രം കൂടിയാണ്. ദേവിയുടെ ആര്‍ത്തവമാണ് ഇവിടെ അമ്പുമ്പാച്ചി മേളയായി ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു ദിവസം ദേവി രജസ്വല ആകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളില്‍ ക്ഷേത്രം പൂര്‍ണ്ണമായും അടഞ്ഞുകിടക്കും. ഈ ദിവസങ്ങളില്‍ സമീപത്തെ ബ്രഹ്മപുത്രാ നദി പോലും ചുവന്നൊഴുകുമെന്നാണ് വിശ്വാസം.

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!

Read more about: assam festivals temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X