Search
  • Follow NativePlanet
Share
» »'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം';'ഇത് അതിശയിപ്പിക്കുന്നത്'..വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം';'ഇത് അതിശയിപ്പിക്കുന്നത്'..വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

കേരളാ ടൂറിസത്തിന്‍റെ വയനാട്ടിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തെ പുകഴ്ത്തുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലാകുന്നു.

കേരളാ ടൂറിസത്തിന്‍റെ വയനാട്ടിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തെ പുകഴ്ത്തുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലാകുന്നു. പൈതൃക ഗ്രാമത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മഹീന്ദ്രയുടെ ട്വീറ്റ്. ആശയത്തെ അഭിനന്ദിക്കുന്നുവെന്നും പ്രകൃതിയോട് ചേര്‍ന്നുള്ള ഗ്രാമത്തിന്‍രെ രൂപകൽപന അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

cover 1

'ഇത് മനോഹരമാണ്. കേരളാ ടൂറിസത്തിന്‍റെ ഈ ആശയത്തിന് അഭിനന്ദനങ്ങള്‍. പ്രകൃതിയോട് ചേര്‍ന്നുള്ള ഗ്രാമത്തിന്‍രെ രൂപകല്പ്ന അതിശയിപ്പിക്കുന്നതാണ്. ലാളിത്യം എത്രമാത്രം അതിശയിപ്പിക്കും എന്ന് ഇത് കാണിക്കുന്നു',ട്വീറ്റിൽ മഹീന്ദ്ര കുറിച്ചു.
വൈത്തിരി ലക്കിടിക്കടുത്ത് സുഗന്ധഗിരിക്കുന്നില്‍ ആണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊര് സ്ഥിതി ചെയ്യുന്നത്. വയനാടിന്‍റെ ഗോത്രസംസ്കാരത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന എന്‍ ഊര് കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യ വിജ്ഞാനവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോത്രജനതയുടെ വൈവിധ്യങ്ങളെല്ലാം ഒരുമിക്കുന്ന ഒരിടം എന്ന രീതിയില്‍ ഇവിടെ എത്തിയാല്‍ പാരമ്പര്യങ്ങളെ ഇവിടെ കണ്‍മുന്നില്‍ കണ്ടറിയാം. 25 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പൈതൃക ഗ്രാമത്തില്‍ കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ ഇവിടെ ഒന്നിപ്പിക്കും.

en ooru

വയനാട്ടിലെ മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ തനത് കഴിവുകളും കലകളും കരകൗശലവും എല്ലാം ഇവിടെ പരിരക്ഷിക്കപ്പെടുകയും ഇവരുടെ വനവിഭവങ്ങള്‍ക്ക് വിപണിയും എന്‍ ഊരില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇവരുടെ കലാകഴിവുകളും കരകൗശല വൈദഗ്ദ്യവും നേരിട്ട് പരിചയപ്പെടുവാനും പച്ചമരുന്നുകള്‍, ഔഷധസസ്യങ്ങള്‍, വനത്തിനുള്ളില്‍ നിന്നും ശേഖരിക്കുന്ന വിഭവങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇവിടെ പൈതൃക ഗ്രാമത്തില്‍ വിപണി കണ്ടെത്തിയിട്ടുണ്ട്.

ഗോത്രപാരമ്പര്യത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് നയിക്കുന്ന എന്‍ ഊര് തീര്‍ത്തും പരമ്പരാഗത രീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. മണ്‍ചുവരില്‍ പുല്ലുമേഞ്ഞിരിക്കുന്ന കുടിലുകളും ചെളി മെഴുകിയ നിലങ്ങളും ആണ് ഇതിനുള്ളത് . ഒപ്പം തന്നെ തനത് ആദിവാസി വിഭവങ്ങള് വിളമ്പുന്ന പ്രീമിയം കഫേയും ഇവിടെയുണ്ട്. രണ്ടുഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക.

വീഡിയോ കാണാം

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

പാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മലപാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മല

Read more about: wayanad travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X