Search
  • Follow NativePlanet
Share
» »ഇനി കാഴ്ചകള്‍ വേറെ ലെവല്‍, വരുന്നു തവാങ്ങില്‍ ടോയ് ട്രെയിന്‍!!

ഇനി കാഴ്ചകള്‍ വേറെ ലെവല്‍, വരുന്നു തവാങ്ങില്‍ ടോയ് ട്രെയിന്‍!!

സഞ്ചാരികള്‍ക്ക് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ കാഴ്ചകള്‍ നല്കുക. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. അങ്ങനെ നോക്കുമ്പോള്‍ സഞ്ചാരികളുടെ പ്രത്യേകിച്ച് യുവസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ തവാങ് ചെറിയ കാര്യമൊന്നുമില്ല സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ഷിംല-കല്‍ക്ക റൂട്ടിലോടുന്ന ടോയ് ട്രെയിനു സമാനമായ ടോയ് ട്രെയിന്‍ തവാങ്ങിലെത്തിക്കുവാനുള്ള പദ്ധതിയിലാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍.

Tawang

PC:Trideep Dutta Photography

തട്ടുതട്ടായി കിടക്കുന്ന കുന്നുകളും മഞ്ഞില്‍ മൂടിക്കിടക്കുന്ന പര്‍വ്വത തലപ്പുകളും ദേവതാരുമരങ്ങളും പച്ചപ്പിന്റെ കാടും എല്ലാം ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലുള്ള ടോയ് ട്രെയിനായിരിക്കും ഇവിടുത്തേത്. മുഖ്യമന്ത്രി പെമ ഖണ്ഡു ആണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ കാര്യങ്ങളാല്‍ മാത്രമല്ല, ഭൂമിയുടെ പ്രത്യേകതകള്‍ കൊണ്ടും പലപ്പോഴും ഇവിടുത്തെ യാത്രകള്‍ ദുരിതമാകാറുണ്ട്. മണിക്കൂറുകള്‍ നീളുന്ന ട്രക്കിങ്ങിലൂടെ മാത്രമേ ഇവിടുത്തെ ചില സ്ഥലങ്ങളില്‍ എത്തിച്ചേരാനാവൂ. ടോയ് ട്രെയിന്‍ വന്നാല്‍ ഇത്തരം ചില ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാവും.

12 പേര്‍ക്കുവീതം യാത്ര ചെയ്യുവാന്‍ സാധിക്കുന്ന മൂന്ന് ബോഗികളായിരിക്കും ടോയ് ട്രെയിനിനുണ്ടാവുക. തവാങ്ങിലെ കാഴ്ചകള്‍ ടോയ് ട്രെയിനില്‍ കാണുവാനുള്ള അവസരം സഞ്ചാരികള്‍ പ്രയോജനപ്പെടത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍

അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X