Search
  • Follow NativePlanet
Share
» »ഇനി അരുണാചലിലേക്ക് നേരിട്ട് 'പറക്കാം'; ആദ്യ വിമാനത്താവളം ഓഗസ്റ്റ് 15 ന് തുറക്കും

ഇനി അരുണാചലിലേക്ക് നേരിട്ട് 'പറക്കാം'; ആദ്യ വിമാനത്താവളം ഓഗസ്റ്റ് 15 ന് തുറക്കും

അരുണാചലിലെ ആദ്യ വിമാനത്താവളമായ ഹൊലോംഗി ഓഗസ്റ്റ് 15ന് രാജ്യത്തിന് സമര്‍പ്പിക്കും.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അവസാനമാകുന്നു...ഒടുവില്‍ സ്വന്തമായി ഒരു വിമാനത്താവളം എന്ന അരുണാചല്‍ പ്രദേശിന്‍റെ ദീര്‍ഘകാല ആവശ്യം പൂര്‍ത്തിയാകുവാന്‍ ഇനി ആഴ്ചകള്‍ മാത്രം. അരുണാചലിലെ ആദ്യ വിമാനത്താവളമായ ഹൊലോംഗി എയര്‍പോര്‍ട്ട് ഓഗസ്റ്റ് 15ന് രാജ്യത്തിന് സമര്‍പ്പിക്കും. തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഹോളോംഗി ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് കൂടിയാണ്.

Arunachal Pradeshs First Airport Hollongi

PC:Mayur More

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ 645 കോടി രൂപ ചെലവിൽ ആണ് ഹൊലോംഗി ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എട്ട് ചെക്ക്-ഇൻ കൗണ്ടറുകളുള്ള വിമാനത്താവളത്തില്‍ പരമാവധി 200 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക. 2,300 മീറ്റർ റൺവേയുള്ള വിമാന്തതാവളം ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിംഗ് 747 ലാൻഡിംഗിനും പറന്നുയരുന്നതിനും അനുയോജ്യമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എ-321 വിഭാഗത്തിലുള്ള വിമാനങ്ങളുടെ പ്രവർത്തനത്തിന് പറ്റിയ രീതിയിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം.

മഴവെള്ള സംഭരണ ​​സംവിധാനവും സുസ്ഥിര ഭൂപ്രകൃതിയുമുള്ള ഊർജ-കാര്യക്ഷമമായ കെട്ടിടവുമായാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. 4,100 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിമാനത്താവളത്തിൽ ആധുനിക സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

arunachal pradesh

PC:Harigovind Kaninghat

അരുണാചല്‍ പ്രദേശ് സംസ്ഥാനത്തിനു മാത്രമല്ല, രാജ്യമെമ്പാടുമുള്ല സഞ്ചാരികളെ സംബന്ധിച്ചെടുത്തോളവും വലിയ മാറ്റങ്ങളായിരിക്കും ഹൊലോംഗി വിമാനത്താവളം കൊണ്ടുവരിക. വിമാനത്താവളം വരുന്നതോടെ കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമംചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമം

നിലവില്‍ അസമിലെ നോർത്ത് ലഖിംപൂർ ജില്ലയിലെ ലീലാബാരി വിമാനത്താവളമാണ് അരുണാചലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇറ്റാനഗറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. അസമിലെ ഗുവാഹത്തിയിലുള്ള ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഇറ്റാനഗറിൽ നിന്ന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. സാധാരണ ഗതിയില്‍ അരുണാചല്‍ പ്രദേശിലെത്തുവാന്‍ ഈ വിമാനത്താവളങ്ങളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഹോളോംഗി വിമാനത്താവളം വരുന്നതോടെ വളരെ എളുപ്പത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറ്റാനഗറില്‍ എത്തുവാനും അവിടുന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുവാനും സാധിക്കും.

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

അവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്രഅവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X