Search
  • Follow NativePlanet
Share
» »തിരിച്ചുപിടിക്കാനൊരുങ്ങി ടൂറിസം, താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ആറിന് തുറക്കും

തിരിച്ചുപിടിക്കാനൊരുങ്ങി ടൂറിസം, താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ആറിന് തുറക്കും

ജൂലൈ ആറ് തിങ്കളാഴ്ച മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളെല്ലാം പൊതുജനങ്ങള്‍ക്കായി തുറക്കും.

ഡല്‍ഹി: ആഗ്രയിലെ താജ്മഹലും ഡല്‍ഹിയിലെ ചെങ്കോട്ടയും ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ തുറക്കുന്നു.ജൂലൈ ആറ് തിങ്കളാഴ്ച മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളെല്ലാം പൊതുജനങ്ങള്‍ക്കായി തുറക്കും. കേന്ദ്ര വിനോദ സഞ്ചാര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിംഗം പട്ടേലാണ് തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ചരിത്ര സ്മാരകളിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. 3500 ല്‍ അധികം ചരിത്ര ഇടങ്ങളായിരുന്നു അടച്ചിട്ടിരുന്നത്.

ലോക്ഡൗണിനു ശേഷമുള്ള അണ്‍ലോക്ക് 1.0 ല്‍ 820 ആരാധനാലയങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തുറന്നു കൊടുത്തിരുന്നു.
ബാക്കിയുള്ള സ്മാരകങ്ങള്‍ തുറന്നു കൊടുക്കുവാനുള്ള അനുമതിയുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ള സ്മാരകങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.

tajmahal

പുത്തനായി താജ്മഹല്‍

100 ദിവസത്തിലധികം നീണ്ടു നിന്ന അടച്ചിടലിനു ശേഷം മാറ്റങ്ങളോടെയാണ് താജ്മഹല്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നത്. വായുമലിനീകരണം കാരണമുണ്ടായ കേടുപാടുകളെല്ലാം ഒരു പരിധി വരെ താജ്മഹല്‍ മറികടന്നിട്ടുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. ദിവസം 5000 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 2,500 പേരെ രാവിലെയും 2,500 പേരെ ഉച്ചകഴിഞ്ഞുമായിരിക്കും പ്രവേശിപ്പിക്കുക. മുഖത്ത് മാസ്ക് നിര്‍ബന്ധമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കുകയും വേണം. ഗ്രൂപ്പ് ഫോട്ടോ അനുവദിക്കുന്നതല്ല.

വര്‍ഷത്തില്‍ 7 മില്യണോളം ആളുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും താജ്മഹല്‍ സന്ദര്‍ശിക്കുവാനെത്തിയിരുന്നു. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

കാത്തിരിപ്പ് അവസാനിച്ചു, സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവകാത്തിരിപ്പ് അവസാനിച്ചു, സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവ

ഇന്ദിരാഗാന്ധിയും ഒളിച്ചു കടത്തിയ ഏഴ് കാപ്പിക്കുരുവും! ഈ നാടിന്‍റെ ചരിത്രം വിചിത്രമാണ്ഇന്ദിരാഗാന്ധിയും ഒളിച്ചു കടത്തിയ ഏഴ് കാപ്പിക്കുരുവും! ഈ നാടിന്‍റെ ചരിത്രം വിചിത്രമാണ്

രണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും മ‌ു‌ടങ്ങാതെ നിത്യപൂജയുള്ള പുരാതന ക്ഷേത്രംരണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും മ‌ു‌ടങ്ങാതെ നിത്യപൂജയുള്ള പുരാതന ക്ഷേത്രം

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം! ശിവന്‍ തന്‍റെ വിശ്വാസികളെ നേരിട്ട് കാണുവാനെത്തുന്ന ഇടം ഇതാണ്!!വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം! ശിവന്‍ തന്‍റെ വിശ്വാസികളെ നേരിട്ട് കാണുവാനെത്തുന്ന ഇടം ഇതാണ്!!

Read more about: taj mahal lockdown monunents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X