Search
  • Follow NativePlanet
Share
» »ആസാദി കാ അമൃത് മഹോത്സവ്; ചരിത്രസ്മാരകങ്ങളില്‍ ഓഗസ്റ്റ് 5-15 വരെ സൗജന്യ പ്രവേശനം

ആസാദി കാ അമൃത് മഹോത്സവ്; ചരിത്രസ്മാരകങ്ങളില്‍ ഓഗസ്റ്റ് 5-15 വരെ സൗജന്യ പ്രവേശനം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളിലേക്ക് ഓഗസ്റ്റ് 5 മുതല്‍ 15 വരെ സൗജന്യ പ്രവേശനം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നേടിയതിന്‍റെ 75 വര്‍ഷങ്ങളുടെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ചരിത്ര സ്മാരകങ്ങളിലേക്ക് സൗജന്യ പ്രവേശനം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളിലേക്ക് ഓഗസ്റ്റ് 5 മുതല്‍ 15 വരെ വിദേശ സന്ദര്‍ശകരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

Azadi Ka Amrit Mahotsav

PC:Arun Geetha Viswanathan

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെയും 75-ാമത് ഐ-ഡേ ആഘോഷങ്ങളുടെയും ഭാഗമായി, 2022 ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തുടനീളമുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളിലും/സ്ഥലങ്ങളിലും സന്ദർശകർക്ക് / വിനോദസഞ്ചാരികൾക്ക് @ASIGoI പ്രവേശനം സൗജന്യമാക്കിയിരിക്കുന്നു," കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ട്വീറ്റിൽ പറഞ്ഞു.

രാജ്യത്തൊട്ടാകെ 3600 ഓളം ചരിത്രസ്മാരകങ്ങള്‍ കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നുണ്ട്. ഇതില്‍ 19 സംസ്ഥാനങ്ങളിലായി 116 സ്മാരകങ്ങൾക്കാണ് ടിക്കറ്റ് ഏര്‍പ്പെടുത്തി പ്രവേശനമുള്ളത്. ഈ പട്ടികയില്‍ ഉത്തർപ്രദേശിൽ 17, മഹാരാഷ്ട്രയിൽ 16, കർണാടകയിൽ 12, ഡൽഹിയിൽ 10, മധ്യപ്രദേശിൽ എട്ട്, തമിഴ്‌നാട്ടിൽ ഏഴ്, ഗുജറാത്തിൽ ആറ് എന്നിങ്ങനെയാണ് എണ്ണമുള്ളത്.

വാഗ-അട്ടാരി ബോർഡർ സെറിമണി: അതിര്‍ത്തികളില്ലാതാവുന്ന 45 മിനിറ്റുകള്‍...വാഗ-അട്ടാരി ബോർഡർ സെറിമണി: അതിര്‍ത്തികളില്ലാതാവുന്ന 45 മിനിറ്റുകള്‍...

വൃത്തിയാക്കല്‍ ക്യംപയിന്‍ ഉള്‍പ്പെടെ ആഗ്രയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്. എഎസ്ഐ ആഗ്രാ സര്‍ക്കിള്‍ 40 ചരിത്രസ്മാരകങ്ങളില്‍ ഓഗസ്റ്റ് 8 മുതല്‍ 15 വരെ സ്വച്ഛതാ ക്യാംപയിന്‍ നടത്തും. ആഗ്രാ കോട്ട, അക്ബറിന്‍റെ ശവകുടീരം. ഫത്തേപൂര്‍ സിക്രി, തുടങ്ങിയ ഇടങ്ങള്‍ 5 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കും.

ആഗ്രാ കോട്ട, താജ്മഹല്‍, സിക്കന്ദരയിലെ ഗുരു കാ താല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആഗ്രയില്‍ നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്.

75-ാം സ്വാതന്ത്ര്യ ദിനം: പിന്നിട്ട വഴികളും അപൂര്‍വ്വതകളും... ഇന്നലെകളിലൂടെ75-ാം സ്വാതന്ത്ര്യ ദിനം: പിന്നിട്ട വഴികളും അപൂര്‍വ്വതകളും... ഇന്നലെകളിലൂടെ

യാത്രയുടെ സ്വാതന്ത്യം ആഘോഷിക്കാൻ ഇതാ പത്തു വഴികൾയാത്രയുടെ സ്വാതന്ത്യം ആഘോഷിക്കാൻ ഇതാ പത്തു വഴികൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X