Search
  • Follow NativePlanet
Share
» »മോശം കാലാവസ്ഥ, കിന്നൗറില്‍ ട്രക്കിങ്ങിനും മലകയറ്റത്തിനും വിലക്ക്

മോശം കാലാവസ്ഥ, കിന്നൗറില്‍ ട്രക്കിങ്ങിനും മലകയറ്റത്തിനും വിലക്ക്

കിന്നൗറില്‍ പർവതാരോഹണത്തിനും ട്രക്കിങ്ങിനും താത്കാലിക നിരോധനം. പ്രദേശത്തെ തീവ്രമായ മണ്ണിടിച്ചിലിന്‍റെയും മഞ്ഞു വീഴ്ചയുടെയും പശ്ചാത്തലത്തിലാണ് നിരോധനം

ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ പർവതാരോഹണത്തിനും ട്രക്കിങ്ങിനും താത്കാലിക നിരോധനം. പ്രദേശത്തെ തീവ്രമായ മണ്ണിടിച്ചിലിന്‍റെയും മഞ്ഞു വീഴ്ചയുടെയും പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ധാരാലം സഞ്ചാരികള്‍ തുടര്‍ച്ചയായി എത്തിച്ചേരുന്ന കിന്നൗര‍‍ പര്‍വ്വതാരോഹണത്തിനും ട്രക്കിങ്ങിനും പ്രസിദ്ധമാണ്. ഈ ലക്ഷ്യങ്ങളോടെയാണ് ഇവിടെ സഞ്ചാരികള്‍ എത്തുന്നതും. എന്നാല്‍ മഞ്ഞുകാലമായാല്‍ പെട്ടന്നു മാറുന്ന കാലാവസ്ഥ സഞ്ചാരികളുടെ ജീവനു തന്നെ ഭീഷണിയാണ്. സഞ്ചാരികളെ യാത്രയ്ക്കിടയില്‍ കാണാതാവുന്നതും ഇവിടെ സ്ഥിരം സംഭവമാണ്. ഇത്തരം അതിരൂക്ഷമായ സാഹചര്യത്തിൽ തിരച്ചിൽ നടത്തുന്നത് അപകടകരമാണ്.

Kinnaur

മുംബൈയിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ റോഹ്രുവിൽ നിന്ന് സംഗ്ലയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും മറ്റ് രണ്ട് ട്രക്കര്‍മാരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനോ ശേഷമാണ് മേഖലയില്‍ മലകയറ്റത്തിനും ട്രക്കിങ്ങിനും താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. കാണാതായവരെ കണ്ടെത്തുവാനുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന നാട്ടിലേക്ക്ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന നാട്ടിലേക്ക്

റിപ്പോർട്ടുകൾ പ്രകാരം, ജില്ലയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടുത്തിടെ മൂന്ന് ട്രെക്കർമാർക്ക് ജീവൻ നഷ്ടപ്പെടുകയും 10 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് അറിയിച്ചതനുസരിച്ച്, രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും നിരവധി പ്രദേശങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി മഞ്ഞുമൂടിയ അവസ്ഥയിൽ തകർന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടൂറിസം വളര്‍ത്താം, ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ ക്യാംപയിനുമായി ശ്രീലങ്കടൂറിസം വളര്‍ത്താം, ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ ക്യാംപയിനുമായി ശ്രീലങ്ക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X