Search
  • Follow NativePlanet
Share
» »ബദ്രിനാഥ് ക്ഷേത്രം മേയ് 15ന് തുറക്കും; പ്രവേശനം ഈ 27 പേര്‍ക്ക് മാത്രം

ബദ്രിനാഥ് ക്ഷേത്രം മേയ് 15ന് തുറക്കും; പ്രവേശനം ഈ 27 പേര്‍ക്ക് മാത്രം

ചടങ്ങുകള്‍ക്കു മാത്രമായി ബദ്രിനാഥ് ക്ഷേത്രം മേയ് 15 ന് തുറക്കും

ചടങ്ങുകള്‍ക്കു മാത്രമായി ബദ്രിനാഥ് ക്ഷേത്രം മേയ് 15 ന് തുറക്കും. ഈ ചടങ്ങുകള്‍ക്കു മുന്നോടിയായി വിശ്വാസികള്‍ ബുധനാഴ്ച ജോഷിമത്തിലെ നർസിങ് ക്ഷേത്രത്തിൽ നിന്ന് ബദ്രിനാഥ് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തി.
മതപരമായ ചടങ്ങുകള്‍ മാത്രമാണ് നര്‍സിംഗ് ക്ഷേത്രത്തില്‍ ഇന്നു നടന്നത്. ഗാദു ഗഡയുടെ മറ്റ് ചടങ്ങുകളും പൂജകളും, എള്ള് പുറത്തെടുക്കുന്ന ആചാരവും, ആദി ശങ്കരാചാര്യരുടെ ഗദ്ദിയും അടക്കമുള്ള ചടങ്ങുകളാണ് ഇന്നു നടന്നത്. അതിനുശേഷം റാവൽ ഇന്ന് പാണ്ഡുകേശ്വറിലേക്ക് പുറപ്പെട്ടു.

badrinath

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് രാജ്യത്തെ മൂന്നാംഘ‌ട്ട ലോക്ഡൗണ്‍ അവസാനിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മേയ് 15ന് ബദ്രിനാഥ് ക്ഷേത്രം ച‌ടങ്ങുകള്‍ക്കു മാത്രമായി തുറക്കും. മുഖ്യ പുരോഹിതന്‍ അ‌ടക്കം 27 മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ അനുവാദമുള്ളത്. പുരോഹിതനെ കൂടാതെ ആര്‍ക്കൊക്കെ പങ്കെടുക്കാം എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചടങ്ങു നടക്കുന്ന സമയത്ത് വിശ്വാസികളെ കര്‍ശനമായി വിലക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം

വിശ്വാസികളുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ബദ്രിനാഥ്. ഹിമാലയത്തിലെ മഞ്ഞു മലകൾക്കിടയിൽ, പർവ്വതങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഏക ചാർ ദാം തീർഥാ‌ടന കേന്ദ്രമെന്നും ബദ്രിനാഥ് അറിയപ്പെടുന്നു. മറ്റു ക്ഷേത്രങ്ങളേപ്പോലെ വർഷത്തില്‍ എല്ലാ ദിവസവും ഇവിടെ ദർശനം അനുവദിക്കാറില്ല. വര്‍ഷത്തിൽ ആെ ആറുമാസക്കാലം മാത്രമാണ് ഇവിടെ വിശ്വാസികൾക്ക് പ്രവേശനവും ദര്‍ശനവും അനുവദിക്കുന്നത്. ഹിമാലയത്തിലെ അതികഠനിമായ തണുപ്പും മഞ്ഞുവീഴ്ചയുമാണ് ഇതിനു കാരണം . ഈ സമയങ്ങളിൽ ക്ഷേത്രം അടച്ചിടുകയാണ് പതിവ്. അക്കാലത്ത് മഞ്ഞു വീഴ്ച കാരണം ഇവിടെ റോഡ് അ‌ടച്ചിടുകയും ചെയ്യും. സാധാരണയായി ഏപ്രിൽ മാസം അവസാനം മുതൽ നവംബർ മാസം ആദ്യം വരെയാണ് ഇവിടെ സന്ദർശകരെ അനുവദിക്കുന്ന സമയം.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രംകാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയുള്ള അത്ഭുത ക്ഷേത്രം

റിവേഴ്സ് വെള്ളച്ചാട്ടം മുതല്‍ ആനചാടിയ ആനയടിക്കുത്ത് വരെ...അറിയാം ഇന്ത്യയിലെ ഈ വെള്ളച്ചാട്ടങ്ങള്‍റിവേഴ്സ് വെള്ളച്ചാട്ടം മുതല്‍ ആനചാടിയ ആനയടിക്കുത്ത് വരെ...അറിയാം ഇന്ത്യയിലെ ഈ വെള്ളച്ചാട്ടങ്ങള്‍

Read more about: temple pilgrimage lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X