Search
  • Follow NativePlanet
Share
» »വിശ്വാസികള്‍ക്കായി ബദരിനാഥ് ക്ഷേത്രം മെയ് 18 ന് തുറക്കും

വിശ്വാസികള്‍ക്കായി ബദരിനാഥ് ക്ഷേത്രം മെയ് 18 ന് തുറക്കും

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രത്തിന്‍റെ വാതിലുകള്‍ തീര്‍ത്ഥാടകര്‍ക്കായി മേയ് 18 മുതല്‍ തുറക്കും.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് തീര്‍ത്ഥാ‌ടകര്‍ക്കായി തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചുയ ക്ഷേത്രത്തിന്‍റെ വാതിലുകള്‍ വിശ്വാസികള്‍ക്ക് മേയ് 18 മുതല്‍ തുറക്കും. ഹിമാലയത്തിലെ ഏക ചാര്‍ ദാം കേന്ദ്രമായ ബദ്രിനാഥില്‍ ഹിമാലയത്തിലെ അതികഠനിമായ തണുപ്പും മഞ്ഞുവീഴ്ചയും കാരണം വര്‍ഷത്തില്‍ ആറു മാസം മാത്രമാണ് ഇവിടെ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ദിപാവാലി ആഘോഷങ്ങള്‍ക്കു ശേഷമാണ് ശൈത്യകാലത്ത് ക്ഷേത്രം അടച്ചിടുന്നത്. ആ സമയത്ത് മഞ്ഞുവീഴ്ച കാരണം റോഡ് യാത്ര അതീവ ദുഷ്കരവുമാണ്.

Badrinath Temple

ഫോട്ടോ കടപ്പാട്: വിക്കി മീഡിയ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മെയ് 18 ന് പുലർച്ചെ 4: 15 ന് ക്ഷേത്രം വീണ്ടും തുറക്കുമെന്ന് ചാർധാം ദേവസ്ഥാനം ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. തെഹ്‌രി രാജകുടുംബത്തിന്റെ വസതിയായ നരേന്ദ്ര നഗർ കൊട്ടാരത്തിൽ വെച്ചാണ് ബസന്ത് പൗര്‍ണ്ണമി ദിനമായ ഫെബ്രുവരി 16ന് ക്ഷേത്രം തുറക്കുന്ന തിയതി നിശ്ചയിച്ച് പ്രഖ്യാപിച്ചത്. സമുദ്ര നിരപ്പിൽ നിന്നും 3,300 മീറ്റർ അഥവാ 10826 അടി ഉയരത്തിലാണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 ല്‍ ക്ഷേത്രം തുറക്കുന്ന തിയ്യതി നീണ്ടുപോയിരുന്നു. കേദാർനാഥ് ക്ഷേത്രം വീണ്ടും തുറക്കുന്നതിനുള്ള തീയതി ഇതുവരെയായും പ്രഖ്യാപിച്ചിട്ടില്ല. വിശ്വാസം അനുസരിച്ച് ചാർ ദാം ക്ഷേത്രങ്ങളിൽ തീർഥാടനം നടത്തിയാൽ ജനനത്തിനും മരണത്തിനും ഇടയിലുള്ള പുനർജന്മങ്ങളിൽ നിന്നും മോചനം നേടി മോക്ഷം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

Read more about: uttarakhand pilgrimage temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X