Search
  • Follow NativePlanet
Share
» »സമ്മര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം..ഈ വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടയ്ക്കുന്നു

സമ്മര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം..ഈ വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടയ്ക്കുന്നു

റണ്‍വേയുടെ റീസര്‍ഫിങ് ജോലികളുടെ ഭാഗമായി വിമാനത്താവളം ഏപ്രില്‍ 11 മുതല്‍ 25 വരെ അടച്ചിടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലേക്കുള്ള യാത്രകളില്‍ ഏറ്റവും ഉപകാരപ്രദമാകുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് ബാഗ്ദോഗ്ര വിമാനത്താവളം. ഡാർജിലിംഗ്, ഗാംഗ്‌ടോക്ക്, കുർസിയോങ്, കലിംപോങ്, മിറിക്, വടക്കൻ ബംഗാളിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഒരു കവാടമായി വര്‍ത്തിക്കുന്ന ഈ വിമാനത്താവളത്തില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നിറങ്ങുന്നത്. സിലിഗുരി ആസ്ഥാനമായുള്ള ഈ കസ്റ്റംസ് വിമാനത്താവളത്തില്‍ നിലവില്‍ നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും അറ്റുകുറ്റ പണികളും നടക്കുന്നുണ്ട്.

Bagdogra Airport

റണ്‍വേയുടെ റീസര്‍ഫിങ് ജോലികളുടെ ഭാഗമായി വിമാനത്താവളം ഏപ്രില്‍ 11 മുതല്‍ 25 വരെ അടച്ചിടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അതിനാല്‍ ബാഗ്ദോഗ്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ അതിനനുസരിച്ച് യാത്രകള്‍ ക്രമീകരിക്കുകയോ അല്ലെങ്കില്‍ സമീപത്തെ മറ്റു വിമാനത്താവളങ്ങള്‍ വഴി യാത്ര മാറ്റുകയോ ചെയ്യാം.

ബാഗ്‌ഡോഗ്ര വിമാനത്താവളം കൂടാതെ, പശ്ചിമ ബംഗാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം യാത്രകള്‍ക്കായി പരിഗണിക്കാം. ബംഗ്ലാദേശ്, ചൈന, ഭൂട്ടാൻ, വടക്കുകിഴക്കൻ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ വിമാനത്താവളം വഴി പോകാം. ഡിഫൻസ് എയർപോർട്ട് പശ്ചിമ ബംഗാൾ വിമാനത്താവളമാണ്. ഈ വിമാനത്താവളം ഇന്ത്യൻ എയർഫോഴ്സിനായാണ് പ്രവര്‍ത്തിക്കുന്നത്. കാസി നസ്‌റുൽ ഇസ്‌ലാം എയർപോർട്ട്, ബലുർഘട്ട്, കൂച്ച് ബെഹാർ എയർപോർട്ട് തുടങ്ങിയ ആഭ്യന്തര വിമാനത്താവളങ്ങൾ വഴിയും യാത്ര പ്ലാന്‍ ചെയ്യാം.

ഈ ആഴ്ച വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്‌സ് നടത്തുന്ന എയർ ട്രാഫിക് കൺട്രോൾ റൺവേയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു തവണയാണ് ഇവിടെ റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

ലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനംലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനം

Read more about: travel news west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X