Search
  • Follow NativePlanet
Share
» »ഭാരത് ഗൗരവ് ‌‌ട്രെയിന്‍; ഇന്ത്യയിലെ ആദ്യ സ്വകാര്യ ‌റെയില്‍ സേവനത്തിന് തു‌ടക്കമായി

ഭാരത് ഗൗരവ് ‌‌ട്രെയിന്‍; ഇന്ത്യയിലെ ആദ്യ സ്വകാര്യ ‌റെയില്‍ സേവനത്തിന് തു‌ടക്കമായി

"ഭാരത് ഗൗരവ്" പദ്ധതിയില്‍ , സ്വകാര്യ ഓപ്പറേറ്ററു‌ടെ കീഴില്‍ കോയമ്പത്തൂരിനും ഷിർദ്ദിക്കും ഇടയിൽ സർവീസ് നടത്തുന്ന ആദ്യ ട്രെയിൻ ആണ് ചൊവ്വാഴ്ച കോമ്പത്തൂരില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്തത്.

ആദ്യ ഭാരത് ഗൗരവ് ‌‌ട്രെയിന്‍ സര്‍വീസിന് കോയമ്പത്തൂരില്‍ നിന്നും തു‌ടക്കമായി. ഇന്ത്യൻ റെയിൽവേയുടെ "ഭാരത് ഗൗരവ്" പദ്ധതിയില്‍ , സ്വകാര്യ ഓപ്പറേറ്ററു‌ടെ കീഴില്‍ കോയമ്പത്തൂരിനും ഷിർദ്ദിക്കും ഇടയിൽ സർവീസ് നടത്തുന്ന ആദ്യ ട്രെയിൻ ആണ് ചൊവ്വാഴ്ച കോമ്പത്തൂരില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്തത്.

ഷിർദിയിലെത്തുന്നതിനുമുമ്പ്, തീവണ്ടി തിരുപ്പൂർ, ഈറോഡ്, സേലം ജോലാർപേട്ട്, ബംഗളൂരു യെലഹങ്ക, ധർമ്മവര, മന്ത്രാലയം റോഡ്, വാഡി എന്നിവിടങ്ങളിൽ നിർത്തും. ഷിർദ്ദി സായി ബാബ ക്ഷേത്രത്തിൽ പ്രത്യേക വിഐപി ദർശനവും ടിക്കറ്റ് നൽകുന്നു.

Bharat Gaurav train

Image Courtesy: airnewsalert

കോയമ്പത്തൂരിൽ നിന്ന് ഷിർദ്ദിയിലേക്കുള്ള ആദ്യ റൗണ്ട് ട്രിപ്പ് സർവീസിൽ 1,100 യാത്രക്കാർ ആണുള്ളത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള സൗത്ത് സ്റ്റാർ റെയിൽ ആണ് ട്രെയിൻ ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്ത സേവന ദാതാവ്. 20 കോച്ചുകളുള്ള റേക്കിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി ദക്ഷിണ റെയിൽവേയ്ക്ക് കമ്പനി ഒരുകോ‌ടി രൂപയാണ് അ‌ടച്ചിരിക്കുന്നത്.

'ഭാരത് ഗൗരവ്' പാക്കേജ് പ്രകാരം, റെയിൽ യാത്ര, ഹോട്ടൽ താമസം, കാഴ്ചകൾ കാണാനുള്ള ക്രമീകരണം, ചരിത്രപരമോ പൈതൃകമോ ആയ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം, ടൂർ ഗൈഡുകൾ എന്നിവ ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് എല്ലാം ഉൾക്കൊള്ളുന്ന പാക്കേജ് സേവന ദാതാക്കൾ വാഗ്ദാനം ചെയ്യും.
ഇന്ത്യൻ റെയിൽവേ ഈടാക്കുന്ന പതിവ് ട്രെയിൻ ടിക്കറ്റ് നിരക്കിന് തുല്യമാണ് യാത്രാ നിരക്കെന്ന് സർക്കാർ പറയുന്നു.

ഇതോടെ, ഭാരത് ഗൗരവ് സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ സേവന ദാതാവിനെ ലഭിക്കുന്ന ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ സോണായി ദക്ഷിണ റെയിൽവേ മാറിയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു,

2021 നവംബറിൽ തീം അടിസ്ഥാനമാക്കിയുള്ള ഭാരത് ഗൗരവ് ട്രെയിനിന്റെ പ്രവർത്തനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചു. ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഈ തീമിന്റെ ലക്ഷ്യം.

തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...

രാമായണ വഴികളിലൂടെ പോകാം...ഐആര്‍സി‌ടിസിയു‌ടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍രാമായണ വഴികളിലൂടെ പോകാം...ഐആര്‍സി‌ടിസിയു‌ടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍

Read more about: irctc indian railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X