Search
  • Follow NativePlanet
Share
» »കൊവിഡ് വ്യാപനം: ഏപ്രില്‍ മാസത്തിലെ ആഘോഷങ്ങള്‍ റദ്ദാക്കി ബിഹാര്‍ സര്‍ക്കാര്‍

കൊവിഡ് വ്യാപനം: ഏപ്രില്‍ മാസത്തിലെ ആഘോഷങ്ങള്‍ റദ്ദാക്കി ബിഹാര്‍ സര്‍ക്കാര്‍

പാട്ന: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസത്തിലെ ആഘോഷങ്ങളും പരിപാടികളും മാറ്റിവെച്ച് ബീഹാര്‍ സര്‍ക്കാര്‍. ബീഹാറിലെ പ്രധാന ആഘോഷങ്ങളായ പട്നാ സാഹിബ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് സര്‍ക്കാര്‍ റദ്ദാക്കുന്നത്. കൊവിഡ് വ്യാപനം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ മേയ് മാസം നടക്കേണ്ട ആഘോഷങ്ങളും ഒഴിവാക്കുവാന്‍ ആലോചനയുണ്ട്.

bihar

അവസാന തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമാണ് മഹാവീര ജയന്തിയായി ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇതു കൂടാതെ ലാചൗറിലെ ലാച്വാർ മഹോത്സവ്, നളന്ദയിലെ കുണ്ഡൽപൂർ മഹോത്സവ്, ഗോപാൽഗഞ്ചിലെ താവെ മഹോത്സവ്, ഭബുവയിലെ മുണ്ടേശ്വരി മഹോത്സവ് തുടങ്ങിയ പരിപാടികളും റദ്ദാക്കി. ഈ ഉത്സവങ്ങളെല്ലാം ഈ ഏപ്രില്‍ മാസത്തില്‍ നടക്കേണ്ടവയാണ്,

കോവിഡ് -19 കേസുകളിൽ ബിഹാറിൽ നിലവിൽ 267000 കേസുകളുണ്ട്. "വർദ്ധിച്ചുവരുന്ന കോവിഡ് ഭീഷണി കാരണം ആഘോഷങ്ങള്‍ റദ്ദാക്കി. ടൂറിസം ഉത്സവം ഏപ്രിലിൽ നടക്കില്ല. പൊതു ചടങ്ങുകൾക്കായി സർക്കാർ ഇതിനകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്'' സംസ്ഥാന ടൂറിസം മന്ത്രി നാരായണ പ്രസാദ് പറഞ്ഞു. ഇതിനായി ചെയ്യുവാന്‍ കഴിയുന്നത് ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ റദ്ദാക്കുക എന്നതാണ്. മെയ് മാസത്തിൽ ആസൂത്രണം ചെയ്ത പരിപാടികൾ സംബന്ധിച്ച് മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.

കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പങ്കെടുക്കാനിരുന്ന ആസാദി കാ അമൃത് മഹോത്സവവും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ 10 ന് നടക്കേണ്ടിയിരുന്ന മഹോത്സവം മെയ് ഒന്നിലേക്കാണ് മാറ്റിയിരിക്കുന്നത്.

18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!

യൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസിയൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസി

കുറുവാ ദ്വീപ് വീണ്ടും തുറന്നു, ദിവസേന പ്രവേശനം 1150 പേര്‍ക്ക്കുറുവാ ദ്വീപ് വീണ്ടും തുറന്നു, ദിവസേന പ്രവേശനം 1150 പേര്‍ക്ക്

ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രംദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രം

Read more about: bihar travel news festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X