Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡില്‍ കാലംതെറ്റിപ്പൂത്ത് അപൂര്‍വ്വമായ ബ്രഹ്മകമലം

ഉത്തരാഖണ്ഡില്‍ കാലംതെറ്റിപ്പൂത്ത് അപൂര്‍വ്വമായ ബ്രഹ്മകമലം

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ ഉത്തരാഖണ്ഡില്‍ സമയംതെറ്റി പൂത്തുനില്‍ക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ ഉത്തരാഖണ്ഡില്‍ സമയംതെറ്റി പൂത്തുനില്‍ക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. രാത്രികാലത്തു മാത്രം വിടരുന്ന. അപൂര്‍വ്വതകളും പ്രത്യേകതകളും ഏറെയുള്ള ബ്രഹ്മകലം കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടര്‍ന്നും പ്രകൃതിയിലെ മാറ്റങ്ങള്‍ക്കൊണ്ടുമാണ് ബ്രഹ്മകമലം ഇപ്പോള്‍ വിരിയുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലും രുദ്രപ്രയാദിന്റെ ചില ഭാഗങ്ങളിലുമാണ് കാലംതെറ്റി ബ്രഹ്മകമലം വിരിഞ്ഞത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് സ‍ഞ്ചാരികള്‍ എത്തിച്ചേരാത്തതിനാലുണ്ടായ കുറഞ്ഞ മലിനീകരണ തോതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

brahmakamalam

PC:wikimedia

സാധാരണ ഗതിയില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ബ്രഹ്മകമലം വിരിയുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം രാത്രി കാലത്താണ് ബ്രഹ്മകമലം വിടരാറുള്ളത്. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളാണ് ബ്രഹ്മകമലത്തിന്‍റെ വാസസ്ഥാനം. മനുഷ്യ അസാന്നിധ്യം ഇത്തവണത്തെ ബ്രഹ്മകമലത്തിന്റെ അസാധാരണ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ബ്രഹ്മാവിന്റെ പുഷ്പമായാണ് ഹിന്ദു വിശ്വാസത്തില്‍ ബ്രഹ്മകമലത്തിനെ വിശേഷിപ്പിക്കുന്നത്. ഈ പുഷ്പം കണ്ടാല്‍ കാണുന്നവരുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നും വിശ്വാസമുണ്ട്. ഐശ്വര്യം കൊണ്ടുവരുന്ന പുഷ്പമായും ഇതിനെ വിശേഷിപ്പിക്കുന്നു.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

ബദരീനാഥിലും , കേദാർനാഥ് ക്ഷേത്രത്തിലും രുദ്ര പ്രയാഗിലുമെല്ലാം പൂജായിക്കായി ബ്രഹ്മകമലം ഉപയോഗിക്കും. ഹിമാലയത്തിലെ മലനിരകളിലും ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് കൂടുതലായും ബ്രഹ്മകമലം കാണപ്പെടുന്നത്. ചില പ്രത്യേക അസുഖങ്ങള്‍ക്കുള്ള അപൂര്‍വ്വ മരുന്നായും ചില പ്രാദേശിക ചികിത്സാ രീതികളില്‍ ഇതിനെ ഉപയോഗിക്കുന്നു. ഹിമാലയന്‍ മലനിരകളിലെ പുഷ്പങ്ങളിലെ രാജാവ് എന്നാണ് ബ്രഹ്മകമലം അറിയപ്പെടുന്നത്.

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോഴര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോഴര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

Read more about: uttarakhand himalaya travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X