Search
  • Follow NativePlanet
Share
» »കാരവാന്‍ ടൂറിസത്തിലേക്ക് കേരളവും... ആദ്യ കാരവാന്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം 25ന് വാഗമണ്ണില്‍

കാരവാന്‍ ടൂറിസത്തിലേക്ക് കേരളവും... ആദ്യ കാരവാന്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം 25ന് വാഗമണ്ണില്‍

കേരളത്തിലെ ആദ്യ കാരവാന്‍ പാര്‍ക്കിന് ഫെബ്രുവരി 25ന് വാഗമണ്ണില്‍ തുടക്കമാകും.

മാറുന്ന വിനോദസഞ്ചാര രംഗത്തെ പ്രധാന മാറ്റങ്ങളിലൊന്നായ കാരവാന്‍ ടൂറിസത്തിലേക്ക് കേരളവും. കേരളത്തിലെ ആദ്യ കാരവാന്‍ പാര്‍ക്കിന് ഫെബ്രുവരി 25ന് വാഗമണ്ണില്‍ തുടക്കമാകും. സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവൻ പാര്‍ക്ക് തുറന്നുകൊടുക്കും. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 'കാരവൻ കേരള' പദ്ധതി നടപ്പാക്കുന്നത്. വീട് നല്കുന്ന പോലുള്ള സുഖങ്ങള്‍ ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് കാരവാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

Caravan

2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ കേരള പദ്ധതിയിൽ സ്വകാര്യമേഖലയിൽനിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ മുന്നോട്ട് വന്നുകഴിഞ്ഞു.

. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് . 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം . ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപ തുകയുടെ 15 ശതമാനം,അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.

പ്രാദേശിക പരിസ്ഥിതി സൗഹൃദ രൂപകല്പന, വിനോദത്തിനുള്ള തുറന്നയിടം, ജലസംഭരണി, സുരക്ഷാ ജീവനക്കാര്‍, നിരീക്ഷണ ക്യാമറകള്‍, ടൂറിസം ഫസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങിയവ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കണം.

ഇനി ഹൈറേഞ്ചിലെ കൃഷിയെ അറിയാം.. 'വഴിതിരിച്ചുവിട്ട്' കാരവാന്‍ ടൂറിസംഇനി ഹൈറേഞ്ചിലെ കൃഷിയെ അറിയാം.. 'വഴിതിരിച്ചുവിട്ട്' കാരവാന്‍ ടൂറിസം

ബെഡ്, എസി, ടെലിവിഷന്‍, ഫ്രിഡ്ജ്, പാചകവാതകം അടക്കമുള്ള പാചക സൗകര്യങ്ങള്‍, മൈക്രോവേവ് ഓവന്‍, വീഡിയോ ഗെയിം, ഡിവിഡി പ്ലെയര്‍, ലോക്കര്‍, ‌ടോയ്ലറ്റ് സൗകര്യങ്ങള്‍, ക്യാംപ് ചെയ്യുവാന്‍ ആവശ്യമുള്ള സാധനങ്ങള്‍ തുടങ്ങി ഒരു യാത്രയില്‍ നിങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നതെല്ലാം കാരവനില്‍ ഉണ്ടാകും. രണ്ടു പേര്‍ക്ക് മാത്രം യാത്ര ചെയ്യുവാന്‍ സാധിക്കുന്ന കാരവനുകള്‍ മുതല്‍ പരമാവധി 12 പേരെ വരെ ഉള്‍ക്കൊള്ളുന്ന കാരവനുകളുമുണ്ട്.

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാംഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

ചുവരുകളിലെ അസ്ഥികളും തലയോട്ടികളും... ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന ദേവാലയം..വിചിത്ര കാഴ്ചകള്‍ചുവരുകളിലെ അസ്ഥികളും തലയോട്ടികളും... ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന ദേവാലയം..വിചിത്ര കാഴ്ചകള്‍

Read more about: travel news kerala vagamon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X