Search
  • Follow NativePlanet
Share
» »ചാര്‍ ദാം തീര്‍ഥാടനം ജൂണ്‍ 30 വരെ ആരംഭിക്കില്ല

ചാര്‍ ദാം തീര്‍ഥാടനം ജൂണ്‍ 30 വരെ ആരംഭിക്കില്ല

ജൂണ്‍ 30 വരെ ചാര്‍ ദാം തീര്‍ഥാടനം തുടങ്ങില്ല. നേരത്തെ ജൂണ്‍ മൂന്നിന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും

ജൂണ്‍ 30 വരെ ചാര്‍ ദാം തീര്‍ഥാടനം തുടങ്ങില്ല. നേരത്തെ ജൂണ്‍ മൂന്നിന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്, . എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യാത്രയ്ക്കുള്ള പുതിയ തിയ്യതി പിന്നീട് അറിയിക്കും.
നേരത്തേ വിശ്വാസികൾ എത്തുന്നതിനോട് അനുകൂല നിലപാടായിരുന്നു ക്ഷേത്ര അധികൃതർ സ്വീകരിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ നിലപാട് മാറ്റുകയായിരുന്നു. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവരുടെ മടങ്ങി വരവോടെ കേസുകൾ കുത്തനെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജൂൺ 30 വരെ വിശ്വാസികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തിരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നേരത്തെ ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ എത്തുന്നത് സംബന്ധിച്ച് അനുകൂല നിലപാ‌ടായിരുന്നു ക്ഷേത്രം അധികൃതര്‍ സ്വീകരിച്ചിരുന്നത്.

Char Dham yatra

മറ്റൊരു ന്യൂസ് റിപ്പോര്‍‌ട്ട് അനുസരിച്ച് നേരത്തെ ബദ്രിനാഥ് ക്ഷേത്രത്തിലെ മുതിര്‍ന്ന പൂജാരി ചാര്‍ ദാം യാത്ര മാറ്റിവയ്ക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വ‌ടക്കേ ഇന്ത്യയില്‍ വിശ്വാസികളുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ള തീര്‍ഥാ‌ടനങ്ങളിലൊന്നാണ് ചാര്‍ ദാം യാത്ര. ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു സ്ഥലങ്ങളാണ് ചാര്‍ ദാമുകള്‍ എന്നറിയപ്പെടുന്നത്
ഈ പുണ്യസ്ഥലങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്നാണ് ഓരോ ഹൈന്ദവ വിശ്വാസിയുടെയും ജീവിത ലക്ഷ്യം.
പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് ചാര്‍ ദാം യാത്രയില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെ വരുന്നത്.

പുണ്യം പകരും ചാര്‍ ദാം യാത്രപുണ്യം പകരും ചാര്‍ ദാം യാത്ര

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രംദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

Read more about: pilgrimage travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X