Search
  • Follow NativePlanet
Share
» » വ്യത്യസ്ത രുചികള്‍, ഉറുമ്പു ചമ്മന്തിയും പൂവ് വാറ്റിയെ‌ടുത്ത മദ്യവും, ഛത്തീസ്ഗഢ് ഭക്ഷ്യമേള 17 മുതല്‍

വ്യത്യസ്ത രുചികള്‍, ഉറുമ്പു ചമ്മന്തിയും പൂവ് വാറ്റിയെ‌ടുത്ത മദ്യവും, ഛത്തീസ്ഗഢ് ഭക്ഷ്യമേള 17 മുതല്‍

ഛത്തീസ്ഗഡിന്റെ തനത് ഗോത്രരുചികളുടെ ലോകം ലോകത്തിനു മുന്നില്‍ തുറക്കുന്ന ഛത്തീസ്ഗഢ് ഭക്ഷ്യമേളയ്ക്ക് ജൂലൈ 17 മുതല്‍ തുടക്കമാകും

ലാൽ ഭാജി, ചോളൈ ഭാജി, ചെക്ക് ഭാജി, കൊച്ചൈ പട്ട, കൊഹ്‌ദ... പേരില്‍ മുതല്‍ വ്യത്യസ്തത നിറഞ്ഞു നില്‍ക്കുന്നതാണ് ഛത്തീസ്ഗഡിന്‍റെ ഭക്ഷണലോകം.
സംസ്ഥാനത്തിന്‍റെ ഈ രുചിവൈവിധ്യങ്ങളിലേക്ക് ക‌ടന്നുചെല്ലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മികച്ച അവസരം വരികയാണ്. ഛത്തീസ്ഗഡിന്റെ തനത് ഗോത്രരുചികളുടെ ലോകം ലോകത്തിനു മുന്നില്‍ തുറക്കുന്ന ഛത്തീസ്ഗഢ് ഭക്ഷ്യമേളയ്ക്ക് ജൂലൈ 16 മുതല്‍ തുടക്കമാകും. മണ്‍സൂണ്‍ ടൂറിസത്തിനു സംസ്ഥാനത്തു പ്രോത്സാഹനം നല്കുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലായാണ് ഭക്ഷ്യമേള സംഘ‌ടിപ്പിക്കുന്നത്.

Chhattisgarh to host local food festival

ഭക്ഷ്യമേള വഴി തങ്ങളുടെ കമ്യൂണിറ്റി വിനോദസഞ്ചാരരംഗത്തിന് വളര്‍ച്ച ഉറപ്പുവരുത്തുകയും ഛത്തീസ്ഗഡിന്‍റെ വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളും പാചകരീതികളും കൂടുതല്‍ ആളുകള്‍ക്കു മുന്നില്‍ എത്തിച്ച് പ്രാദേശിക സംസ്കാരം വളര്‍ത്തുവാനും ഇതുവഴി ലക്ഷ്യംവയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയായ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

മറ്റു സംസ്ഥാനങ്ങളുടെ രുചികള്‍ പുറം നാടുകള്‍ക്ക് പരിചിതമാണെങ്കിലും ഛത്തീസ്ഗഡിന്‍റെ വിഭവങ്ങളും പാകകരീതികളും ഇതിനുള്ളില്‍ തന്നെ ഒതുങ്ങിനില്‍ക്കുകയാണ്. ഭക്ഷ്യമേളയോടുകൂടി ഇത് കൂടുതല്‍ ആളുകളിലേക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇവി‌ടുത്തെ ഓരോ ഗോത്രങ്ങള്‍ക്കും തനതായ ഭക്ഷണപാരമ്പര്യം ഇവിടെ കാണാം. ചുവന്ന ഉറുമ്പിനെ ചമ്മന്തിയരച്ചതു മുതല്‍ മഹുവ പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച പരമ്പരാഗത മദ്യം വരെ മറ്റെങ്ങും കാണാന്‍ സാധിക്കാത്ത വൈവിധ്യം ഇവിടെ കണ്ടെത്താം.

ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ജൂലൈ 17-ന് റായ്പൂരിലെ ഹോട്ടൽ ഗ്രാൻഡ് ഇംപീരിയയിലും ജൂലൈ 23-24 തിയ്യതികളില്‍ സുര്‍ഗുജയിലെ ഹില്‍സ്‌റ്റേഷനായ മയിന്‍പത്-ലുള്ള ഷൈല ടൂറിസ്റ്റ് റിസോര്‍ട്ട്, ഇക്കോ ഹില്‍ റിസോര്‍ട്ട് കബീര്‍, ചബുത്ര , ജൂലൈ 30-31 തീയതികളില്‍ സരോധ ദാദറിലുള്ള സാക്രി നദി തീരത്തുള്ള കബീര്‍ധാമിലെ ബൈഗാ എത്നിക് റിസോര്‍ട്ട് ; ഓഗസ്റ്റ് 6-7 തീയതികളില്‍ ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടത്തിനടുത്തുള്ള ദണ്ഡാമി ആഡംബര റിസോര്‍ട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് ഭക്ഷ്യമേള നടക്കുക,.

നിലവില്‍ വ്യത്യസ്തമായ ടൂറി,സം മേഖലകളില്‍ സംസ്ഥാനം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. . റൂറൽ ടൂറിസം, ഇക്കോടൂറിസം, വെൽനസ് ടൂറിസം, മതപരമായ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിലവിൽ, ട്രൈബൽ ടൂറിസം സർക്യൂട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ജംഗിള്‍ സഫാരിക്ക് ഇന്ത്യയിലെ അഞ്ചിടങ്ങള്‍... മഴക്കാലയാത്രകള്‍ പോകാംജംഗിള്‍ സഫാരിക്ക് ഇന്ത്യയിലെ അഞ്ചിടങ്ങള്‍... മഴക്കാലയാത്രകള്‍ പോകാം

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

Read more about: chhattisgarh food festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X