Search
  • Follow NativePlanet
Share
» »വൈദ്യുതി ക്ഷാമം, കല്‍ക്കരി ചരക്കുവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാന്‍ 675 യാത്രാ ട്രെയിനുകള്‍ റദ്ദാക്കി

വൈദ്യുതി ക്ഷാമം, കല്‍ക്കരി ചരക്കുവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാന്‍ 675 യാത്രാ ട്രെയിനുകള്‍ റദ്ദാക്കി

രാജ്യത്തെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കുവാന്‍ കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കുവാന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

രാജ്യത്തെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കുവാന്‍ കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കുവാന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 657 യാത്രാ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുവാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. കല്‍ക്കരി നീക്കത്തിന് മുന്‍ഗണന നല്കുവാനാണ് ഇപ്പോഴുള്ള തീരുമാനം. താത്കാലികമായി നിര്‍ത്തിവെക്കുന്ന സര്‍വ്വീസുകളില്‍ 509 മെയിൽ എക്സ്പ്രസ് സർവീസുകളും 148 മെമു സർവീസുകളും ഉള്‍പ്പെടുന്നു.

Train

രാജ്യത്ത് കൽക്കരി ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾ വരുന്ന സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (എസ്ഇസിആർ) ഡിവിഷനിൽ 34 ട്രെയിനുകളാണ് റദ്ദാക്കുന്നത്. ഇതില്‍ 22 എണ്ണം മെയിൽ എക്സ്പ്രസ് ട്രെയിനുകളും 12 എണ്ണം പാസഞ്ചർ ട്രെയിനുകളുമാണ്.

തിരക്ക് കുറഞ്ഞതും മുന്‍ഗണന ഇല്ലാത്തുമായ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നതെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
നിലവില്‍ 533 റേക്കുകളാണ് കൽക്കരി നീക്കത്തിനായി റെയിൽവേ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ കേരളത്തിലേക്ക് വരുന്നതോ, സംസ്ഥാനം വഴി കടന്നുപോകുന്നതോ ആയ ട്രെയിനുകളൊന്നും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.കല്‍ക്കരി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി സംഭരിച്ച് കഴിയുന്നതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലേ-മണാലി ദേശീയ പാത നിയന്ത്രണങ്ങളോടെ തുറന്നു, ഇരുചക്രവാഹനങ്ങള്‍ക്ക് അനുമതിയില്ലലേ-മണാലി ദേശീയ പാത നിയന്ത്രണങ്ങളോടെ തുറന്നു, ഇരുചക്രവാഹനങ്ങള്‍ക്ക് അനുമതിയില്ല

കാലത്തെ തോല്‍പ്പിച്ച് നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യം..വിചിത്രമായ കൊത്തുപണി..ഭുചേശ്വര ക്ഷേത്രവിശേഷങ്ങള്‍കാലത്തെ തോല്‍പ്പിച്ച് നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യം..വിചിത്രമായ കൊത്തുപണി..ഭുചേശ്വര ക്ഷേത്രവിശേഷങ്ങള്‍

Read more about: travel news train indian railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X