Search
  • Follow NativePlanet
Share
» »തിരുപ്പതി ക്ഷേത്രം തുറക്കും; പക്ഷേ, നിയന്ത്രണങ്ങളിങ്ങനെ

തിരുപ്പതി ക്ഷേത്രം തുറക്കും; പക്ഷേ, നിയന്ത്രണങ്ങളിങ്ങനെ

നാലാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31 ന് ശേഷം ക്ഷേത്രം വീണ്ടും തുറക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. കൂടുതലറിയുവാനായി വായിക്കാം

രാജ്യം ലോക്ഡൗണിലായപ്പോള്‍ അടഞ്ഞു കിടന്നവയില്‍ ക്ഷേത്രങ്ങളുമുണ്ടായിരുന്നു, വലിപ്പച്ചെറുപ്പവും വിശ്വാസികളുടെ എണ്ണവുമൊന്നും ഈ തീരുമാനത്തെ ബാധിച്ചതേയില്ല. അ‌ട‌ഞ്ഞു കിടക്കുകയായിരുന്നുവെങ്കിലും വിശ്വാസികളെ ഉള്‍പ്പെടുത്താത പൂജകള്‍ ക്ഷേത്രങ്ങളില്‍ മുടക്കമില്ലാതെ നടന്നിരുന്നു. എങ്കിലും ഒരു വിശ്വാസിപോലും എത്താത്തിനാല്‍ മിക്ക ക്ഷേത്രങ്ങളുടെയും നില പരുങ്ങലില്‍ ആയിരുന്നു. ദിവസേന ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്ന ക്ഷേത്രങ്ങളുടെ കഥ പറയേണ്ടല്ലോ? ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്‍റെ അവസ്ഥയും തീരെ വ്യത്യസ്തമല്ല. വിശ്വാസികള്‍ വീട്ടിലിരുന്നതോടെ ക്ഷേത്ര വരുമാനവും പ്രതിന്ധിയിലായി. എന്നാല്‍ നാലാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31 ന് ശേഷം ക്ഷേത്രം വീണ്ടും തുറക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. കൂടുതലറിയുവാനായി വായിക്കാം

ക്ഷേത്രം വീണ്ടും തുറക്കുന്നു

ക്ഷേത്രം വീണ്ടും തുറക്കുന്നു

നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ ക്ഷേത്രം വീണ്ടും തുറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും എ‌ടുത്തു മാത്രമേ ക്ഷേത്രം വീണ്ടും തുറക്കുകയുള്ളൂ. ക്ഷേത്രത്തിന്റെ നടത്തിപ്പു കാര്യങ്ങളുടെ ചുമതലയുള്ള തിരുമല തിരുപ്പതി ദേവസ്ഥാനമാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്കുള്ള അനുമതി സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്.

ആദ്യം മുതല്‍ ഗ്രീന്‍ സോണില്‍

ആദ്യം മുതല്‍ ഗ്രീന്‍ സോണില്‍


കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ ക്ഷേത്രം ഗ്രീന്‍ സോണിലായിരുന്നു എന്നതാണ് ക്ഷേത്രം വീണ്ടും തുറക്കുവാനുള്ള വാദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍കരുകല്‍ നടപടി എന്ന നിലയില്‍ മാത്രമാണ് ക്ഷേത്രം ഇത്രയും നാള്‍ അ‌ടച്ചിട്ടത് എന്നാണ് അധികൃതര്‍ പറയുന്നത്.

മുന്‍കരുതലകള്‍ ഇങ്ങനെ

മുന്‍കരുതലകള്‍ ഇങ്ങനെ

കോവിഡ് പ്രതിരോധത്തിനായുള്ള എല്ലാ വിധ മുന്‍കരുതലുകളും എടുത്തു മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ. ക്ഷേത്രത്തില്‍ എത്തുന്നവര്‍ മാസ്കുകള്‍ ധരിക്കണമെന്നതും സാമൂഹിക അകലം പാലിക്കണമെന്നതും നിര്‍ബന്ധമാക്കും. കൂടാതെ നിശ്ചിത എണ്ണം വിശ്വാസികളെ മാത്രമേ ഒരു സമയത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ്ങും നിര്‍ബന്ധമാക്കും.

നിശ്ചിത എണ്ണം ആളുകള്‍ മാത്രം

നിശ്ചിത എണ്ണം ആളുകള്‍ മാത്രം

ഓരോ സമയത്തും ക്ഷേത്രത്തില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ എത്തുകയുള്ളൂ എന്നത് ഉറപ്പാക്കും. ക്ഷേത്രത്തിലെ പ്രധാന ഇടങ്ങളില്‍ കര്‍ശനമായും സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതാത് സമയങ്ങളില്‍ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിക്കും.

ചരിത്രത്തില്‍ ആദ്യം‌

ചരിത്രത്തില്‍ ആദ്യം‌

തിരുമല തിരുപ്പതി ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ക്ഷേത്രം ഇത്രയധികം ദിവസം അടച്ചി‌‌ടുന്നത്. മാര്‍ച്ച് 20 മുല്‍ അടച്ചിട്ടിരുന്നുവെങ്കിലും വിശ്വാസികളെ പങ്കെടുപ്പിക്കാതെ പൂജകളും പ്രാര്‍ഥനകളും ഇവിടെ നടന്നിരുന്നു,

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

Read more about: temple lockdown travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X