Search
  • Follow NativePlanet
Share
» »നിയന്ത്രണങ്ങളോ‌‌ടെ സഞ്ചാരികള്‍ക്ക് കൂര്‍ഗില്‍ പോകാം!

നിയന്ത്രണങ്ങളോ‌‌ടെ സഞ്ചാരികള്‍ക്ക് കൂര്‍ഗില്‍ പോകാം!

ഇതോടെ മലയാളികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കുടകിലേക്ക് ഇനി ധൈര്യമായി യാത്ര പോകാം.

സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കുടകിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുന്നു. കൊവിഡ് രോഗ വ്യാപന ഭീതിയില്‍ കുടകിലെ റിസോര്‍‌ട്ടുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുണ്ടായിരുന്ന വിലക്കാണ് ഭരണകൂടം നീക്കിയത്. ഇതോടെ
മലയാളികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കുടകിലേക്ക് ഇനി ധൈര്യമായി യാത്ര പോകാം.

coorg

നിബന്ധനകളിങ്ങനെ
കൃത്യമായ നിബന്ധകളോടെ മാത്രമാണ് കൂര്‍ഗ് ഭരണകൂടം വിലക്ക് നീക്കിയിരിക്കുന്നത് വ്യക്തമായ കാരണങ്ങളോടെ മാത്രമേ കൂര്‍ഗിലൂടെ സഞ്ചരിക്കുവാന്‍ വിനോദ സഞ്ചാരികളെ അനുവദിക്കൂ. ആബി വെള്ളച്ചാട്ടം, രാജാ സീറ്റ്, ഇരുപ്പ് വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇപ്പോഴും വിലക്കുകളുണ്ട്.

ബുക്കിങ് ആരംഭിച്ചു
സര്‍ക്കാരിന്‍റെ നിബന്ധനകള്‍ക്കനുസരിച്ച് കുടകിലെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ലോഡ്ജുകളും ബുക്കിങ് പുനരാംഭിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍
നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ കൂര്‍ഗിലേക്ക് വരുന്നവര്‍ ഇവിടെ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഗവണ്‍മെന്‍റ് അംഗീകൃത ഹോം സ്റ്റേകളിലാണ് ക്വാറന്‍റൈന്‍ കഴിയേണ്ടത്. നേരത്തെ ലോക്ഡൗണില്‍ സ‍ഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വര്‍ക് അറ്റ് ഹോമും ഓണ്‍ലൈന്‍ പഠനവും മുടങ്ങാതിരിക്കുവാനുള്ള സൗകര്യങ്ങള്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും മറ്റും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സഞ്ചാരികള്‍ക്ക് ജില്ലയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
കൂര്‍ഗ് കൂടാതെ ചാമരാജ നഗറിലും സഞ്ചാരികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ എ‌ടുത്തു കളഞ്ഞിട്ടുണ്ട്. ഇവിടെ ഓഗസ്റ്റ് ഒന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം.

PC:Akshay S A

കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നുസ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

Read more about: coorg travel news karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X